Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിപിഎം യോഗ നടപടികള്‍ ഫോണില്‍ റെക്കോർഡ് ചെയ്തു ; ബ്രാഞ്ച് സെക്രട്ടറിക്ക് 'പണികിട്ടി'

സിപിഎം യോഗ നടപടികള്‍ ഫോണില്‍ റെക്കോർഡ് ചെയ്തു ; ബ്രാഞ്ച് സെക്രട്ടറിക്ക് 'പണികിട്ടി'
' കോട്ടയം : സി.പി.എം ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്‍റെ നടപടികള്‍ ഫോണിൽ റെക്കോർഡ് ചെയ്ത ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി.  സി.പി.എം വടവാതൂർ ഇ.എസ്.ഐ ബ്രാഞ്ച് സെക്രട്ടറി എൻ.എൻ ദിവാകരനെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. യോഗത്തിനിടെ ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണില്‍ വോയിസ്‍ റെക്കോർഡർ ഓണ്‍ ആയിക്കിടക്കുന്നത് മറ്റൊരു അംഗം കാണുകയും ഇത് എന്താണെന്ന് ആരായുകയും ചെയ്തു. ഇതിനുളള ബ്രാഞ്ച് സെക്രട്ടറിയുടെ മറുപടിയോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഈ യോഗം മാത്രമല്ല, എല്ലാ യോഗങ്ങളും താന്‍ റെക്കോർഡ് ചെയ്യാറുണ്ടെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഇതോടെ വിഷയത്തില്‍ ഏരിയാ കമ്മിറ്റി ഇടപെടുകയും തുടർന്ന് ദിവാകരനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. യോഗത്തിന്‍റെ വിശദാംശങ്ങള്‍ വേഗത്തില്‍ എഴുതിയെടുക്കാനാവാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ചെയ്തതെന്ന ദിവാകരന്‍റെ വിശദീകരണം ഏരിയാകമ്മിറ്റി ചെവിക്കൊണ്ടില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ രാജിവെക്കുകയായിരുന്നുവെന്നും ദിവാകരന്‍ പറയുന്നു. 3 വർഷം മുൻപായിരുന്നു ബ്രാഞ്ച് സെക്രട്ടറിയായി നിയമിതനായത്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in