SUNNY JOSEPH MLA| ഗാന്ധി സ്തൂപം തകര്‍ത്ത് സിപിഎം മലപ്പട്ടത്തെ അപമാനിച്ചു: സണ്ണി ജോസഫ് എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
June 24, 2025
1 min read
•
Updated: June 04, 2026
ഗാന്ധിജിയുടെ സ്തൂപം തകര്‍ത്തതിലൂടെ സിപിഎം മലപ്പട്ടത്തെ അപമാനിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎല്‍എ. ആര്‍എസ് എസ്സുകാര്‍ കൊലപ്പെടുത്തിയ മഹാത്മാവിനെ വീണ്ടും കൊല ചെയ്യുകയാണ് സിപിഎം ചെയ്തതതെന്നും അദ്ദേഹം പറഞ്ഞു. ഒരായിരം ഗാന്ധി നെഹ്റു ഭവനങ്ങള്‍ എന്ന യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ശില്പം സ്ഥാപിച്ചതോടെ പേരുദോഷം മാറി. നല്ലവരായ നാട്ടുകാര്‍ ഗാന്ധി പ്രതിമ സംരക്ഷിക്കാന്‍ മലപ്പട്ടത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവും അനീതിയും നിലമ്പൂരില്‍ പ്രചരണ വിഷയമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ മലപ്പട്ടം അടുവാപ്പുറത്താണ് തകര്‍ക്കപ്പെട്ട കോണ്‍ഗ്രസിന്റെ ഗാന്ധിസ്തൂപം പുനര്‍നിര്‍മാണത്തിനിടെയാണ് സിപിഎമ്മുകാര്‍ വീണ്ടും തകര്‍ത്തത്. അടുവാപ്പുറത്ത് കോണ്‍ഗ്രസ് നിര്‍മ്മിച്ച ഗാന്ധി രക്തസാക്ഷി സ്തൂപം നേരത്തെ തകര്‍ത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി പി ആര്‍ സനീഷിന്റെ വീടിന് നേരെ ആക്രമണവും നടന്നു. തകര്‍ത്ത സ്തൂപത്തിന് പകരം പുതിയ സ്തൂപം നിര്‍മ്മിക്കുന്നതിനായി കെ സുധാകരന്‍ എംപി തറക്കല്ലിട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10