Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിന്‍റെ ഗൂഢശ്രമം

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിന്‍റെ ഗൂഢശ്രമം
കോഴിക്കോട് മുക്കം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎമ്മിന്‍റെ ഗൂഢശ്രമം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി യുഡിഫ് അംഗങ്ങളുടെ നോമിനേഷൻ റിട്ടേണിംഗ് ഓഫീസർ തള്ളി. വിഷയത്തിൽ ശക്തമായ സമരവുമായി മുൻപോട്ടു പോകുമെന്ന് യുഡിഫ് വ്യക്തമാക്കി. ദീർഘകാലമായി യുഡിഫ് ഭരിച്ചിരുന്ന കോഴിക്കോട് മുക്കം സർവീസ് സഹകരണ ബാങ്കിന്‍റെ ഭരണ സമിതി തെരഞ്ഞെടുപ്പ് വേളയിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു ഭരണം പിടിച്ചെടുക്കാൻ സിപിഎം രഹസ്യനീക്കം നടത്തുന്നത്. ബാങ്കിന്‍റെ റിട്ടേർണിംഗ് ഓഫീസറും നേരത്തെ ഇൻസ്പെക്ടറുമായിരുന്ന അഭിലാഷ് മുഖേന യുഡിഫ് അംഗങ്ങളുടെ നോമിനേഷൻ തള്ളി. മെമ്പർഷിപ് രജിസ്റ്ററിൽ ഒപ്പുവെച്ചില്ല എന്ന അടിസ്ഥാന രഹിതമായ ആരോപണമാണ് ഇതിനു വേണ്ടി റിട്ടേർണിംഗ് ഓഫീസർ ഉന്നയിക്കുന്നത്. അന്തിമ വോട്ടർ പട്ടിക പോലും പുറത്തിറക്കിയ ശേഷമുള്ള ഇ ആരോപണം യുഡിഫ് പാടെ തള്ളിക്കളയുകയാണ്. ഒരു വിഭാഗം അംഗങ്ങളുടെ നോമിനേഷൻ തള്ളിക്കളയുന്നതിനൊപ്പം ശേഷിക്കുന്നവരെ ലക്ഷങ്ങൾ നൽകി വിലക്കെടുക്കാനും സിപിഎം ശ്രമം നടത്തുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് യുഡിഫ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കോഴിക്കോട് സഹകരണ ഓഫീസിനു മുന്നിൽ കൂട്ടധർണ നടത്തി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in