Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആരോപണങ്ങളുടെ കൂമ്പാരമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി; സിപിഎമ്മിനുള്ളില്‍ കടുത്ത അമർഷം

ആരോപണങ്ങളുടെ കൂമ്പാരമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി; സിപിഎമ്മിനുള്ളില്‍ കടുത്ത അമർഷം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം വന്നതിൽ സിപിഎമ്മിനുള്ളിലും അമർഷം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആരോപണങ്ങൾ സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചു എന്ന വിലയിരുത്തലാണ് ചില നേതാക്കൾക്ക്. അതേ സമയം    മുഖ്യമന്ത്രിയുടെ മേൽ ഒരു വിധ നിയന്ത്രണങ്ങളും പാർട്ടിക്ക് ഇല്ല എന്ന വിമർശനവും ഉയരുണ്ട്. ഉപദേശകരുടെ വൻ നിര ഉണ്ടായിട്ടും ആരോപണങ്ങളുടെ കൂമ്പാരമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി എന്ന പരാതി പാർട്ടി അണികളിൽ തന്നെ ശക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ രൂപപ്പെട്ടിരുന്ന ഉപജാപക സംഘത്തെ  മാറ്റി നിർത്താൻ പാർട്ടി നേതൃത്വത്തിന് കഴിയാത്ത സാഹചര്യമാണ്. സിപിഎമ്മിനുള്ളിൽ സർക്കാരിനെതിരെ ഇപ്പോഴുള്ള ആക്ഷേപങ്ങളിൽ പലർക്കും ഭിന്നത ഉണ്ട്. ഐ ടി സെക്രട്ടറിയുടെ കാര്യത്തിൽ ഇത്തവണയും ജാഗ്രത കുറവുണ്ടായെന്നാണ് വിലയിരുത്തൽ. നേരത്തെ സ്പ്രിങ്ക്ളർ വിഷയത്തിലും ഐ ടി സെക്രട്ടറിയുടെ നിലപാട് സർക്കാരിനെ വെട്ടിലാക്കിരുന്നു. ഭരണം ഇഴയുന്നു, ഫയല്‍ നീക്കത്തിനു വേഗം പോര, പൊലീസിനുമേല്‍ നിയന്ത്രണമില്ല, ഉദ്യോഗസ്ഥരുടെ ശീതയുദ്ധം തുടങ്ങി സര്‍ക്കാരിനെതിരായ നിരവധി ആരോപണങ്ങൾ ഉയർന്ന സാചര്യത്തിലാണ് കൊവിഡ് പശ്ചാത്തലത്തിലെ അഴിമതി ആരോപണങ്ങൾ കൂടി പുറത്തുവരുന്നത്. ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും ചില ഉപദേഷ്ടാക്കളുടെയും നിയന്ത്രണത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ് പൊതുവെ ഉള്ള വിമർശനം. മറ്റുമന്ത്രി മാരുടെ വകുപ്പുകൾ പോലും അറിയാത്ത മുഖ്യമന്ത്രി തീരുമാനം എടുക്കുന്നതിൽ മന്ത്രിമാർക്കും അമർഷം ഉണ്ട്. ഇതിനൊക്കെ അറുതിവരുത്താന്‍ പാർട്ടി ഒരുങ്ങുന്നതായാണ് സൂചന. എന്നാൽ സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങൾ തെളിവ് സഹിതം പുറത്ത് വന്നതോടെ ഇപ്പോൾ പാർട്ടിയും സർക്കാരും പ്രതിരോധത്തിൽ ആയി. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ സിപിഐയും വിമർശനുവായി സജീവമാകുന്നത്. സർക്കാരിനെതിരെ കൂടുതൽ അഴിമതി ആരോപണങ്ങൾ വരുന്നത് തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇടതുമുന്നണിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്.

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in