എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാപേർക്കും സഹായമെത്തിക്കണം; സർക്കാരിനോട് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
March 25, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ രാഷ്ട്രീയ വേർതിരിവില്ലാതെ, അഭിപ്രായവ്യത്യാസമില്ലാതെ യുഡിഎഫ് ഒപ്പം നിൽക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാരിന് എല്ലാ സഹായവും നൽകും. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ പ്രതിപക്ഷം മുന്നോട്ടുവച്ച നിർദേശം സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ സർക്കാർ എല്ലാപേരെയും സഹായിക്കണം. എല്ലാ വിഭാഗം തൊഴിലാളികൾക്കും അടിയന്തരമായി ആയിരം രൂപ ലഭ്യമാകുന്ന സംവിധാനം ഉണ്ടാകണം. സർക്കാർ പ്രഖ്യാപിച്ച പാക്കേജ് അടിയന്തരമായി നടപ്പാക്കണം. ജപ്തി നടപടികൾ ഒരു വർഷത്തേക്ക് നിർത്തിവയ്ക്കാൻ ബാങ്കുകളോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/2559505480957694/
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10