Logo
Thu, Jul 02, 2026 • 05:18 AM
LIVE TV
Watch

No business videos available

No Middle East videos available

ഉപദേശങ്ങളല്ല, സമഗ്രമായ നടപടികളാണ് പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടാകേണ്ടത്: കെ സി വേണുഗോപാൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 16, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഉപദേശങ്ങളല്ല,  സമഗ്രമായ നടപടികളാണ് പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടാകേണ്ടത്: കെ സി വേണുഗോപാൽ
K.C-Venugopal-1 ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ രാജ്യവ്യാപക അടച്ചിടൽ നീട്ടാൻ തീരുമാനം എടുത്ത ഘട്ടത്തിലും , കോവിഡ് മഹാമാരിയെ നേരിടാനും , അടച്ചിടലിൽ കുടുങ്ങിപ്പോയ അഥിതി തൊഴിലാളികൾക്കും , പ്രവാസികൾക്കും ആശ്വാസം പകരുന്ന സമഗ്രമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവാത്ത പ്രധാനമന്ത്രിയുടെ നിലപാട് നിരുത്തരവാദിത്തപരവും പ്രതിഷേധാർഹവുമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ . കോവിഡിനെ നേരിടാനും  അടച്ചിടലിനെ തുടർന്ന് പ്രതിസന്ധിയിലായ സമ്പദ് രംഗത്തെ കൈപ്പിടിച്ചുയർത്താനും  കഷ്ടത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ക്ഷേമം ഉറപ്പുവരുത്താനും സർക്കാർ എന്ത് നടപടികൾ സ്വീകരിച്ചു എന്നറിയാനാണ് ജനങ്ങളും , സംസ്ഥാന സർക്കാരുകളും ഉറ്റു നോക്കുന്നത് . അതിനു പകരം ജനങ്ങൾക്ക് ഉപദേശം നൽകാനും  എല്ലാ ഉത്തരവാദിത്തവും സംസ്ഥാനങ്ങൾക്ക് മേൽ ചാരി കൈ കഴുകാനുമാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഈ അടച്ചിടൽ കാലയളവിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾക്കും  കോവിഡ് ഭീഷണിയിലും  തൊഴിൽ നഷ്ടത്തിലും പെട്ടുഴറുന്ന പ്രവാസികൾക്കും ആശ്വാസമേകുന്ന ഒരു വാക്ക് പോലും പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നത് ഖേദകരമാണ് . വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥിതൊഴിലാളികൾ തൊഴിൽ നഷ്ടവും അവശ്യ സാധനങ്ങളുടെ ദൗർലഭ്യവും മൂലം തെരുവിലിറങ്ങുന്ന കാഴ്ചയാണ് ദിനംപ്രതി കണ്ടുവരുന്നത് . കടുത്ത ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിലേക്ക് തിരിച്ചുവരാൻ മുൻഗണന അനുസരിച്ചു യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനും നിഷേധാത്മകമായ നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത് . ഈ കാതലായ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന പ്രധാനമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി . ഇക്കാര്യങ്ങൾ കണക്കിലെടുത്തു അതിഥി തൊഴിലാളികൾക്കു ഭക്ഷണവും , അവശ്യ സാധനങ്ങളും ലഭ്യമാക്കാൻ സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകി സാമൂഹിക അടുക്കളകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കണം . സംസ്ഥാനങ്ങൾക്കുള്ള ജി എസ് ടി വിഹിതവും , ദുരിതാശ്വാസ നിധിയിൽ നിന്ന് കൂടുതൽ സഹായവും അടിയന്തിരമായി നൽകണം . കാർഷിക വിളകൾ യഥാസമയം വിപണിയിലെത്തിക്കാനും , ചരക്കു കൈമാറ്റം സുഗമമാക്കാനും നടപടികൾ സ്വീകരിക്കണം . തൊഴിലുറപ്പു പദ്ധതിക്ക് കൂടുതൽ തുക അനുവദിച്ചു . താഴെക്കിടയിൽ പണലഭ്യത ഉറപ്പു വരുത്താനും  പ്രവാസികളെ നാട്ടിലെത്തിക്കാനും എംബസികൾ മുഖേന അടിയന്തിര സഹായം ആവശ്യമുള്ളവർക്ക് സഹായം എത്തിക്കാനും സർക്കാർ നടപടികൾ കൈക്കൊള്ളണം .  ഉപദേശങ്ങൾക്കുപരിയായി ഇത്തരം സമഗ്രമായ നടപടികളാണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാവേണ്ടതെന്നു വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു .
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10