COVID| കൊവിഡ് കേസുകള്‍ 3000 കടന്നു; കൂടുതല്‍ കേസുകള്‍ കേരളത്തില്‍
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read
•
Updated: June 06, 2026
രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 3395 ആക്ടിവ് കൊവിഡ് കേസുകളാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളത്. കേരളത്തിലാണ് ഏറ്റവും കൂടൂതല്‍ രോഗികള്‍ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4 കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
1336 ആക്ടിവ് കൊവിഡ് കേസുകളാണ് കേരളത്തിലുള്ളത്. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ കിടക്കകളും മരുന്നുകളും വാക്‌സിനുകളും ഓക്‌സിജനും സജ്ജമാക്കണമെന്നാണ് നിര്‍ദ്ദേശം. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
സ്‌കൂളുകള്‍ തുറക്കാനിരിക്കെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ സുപ്രധാന അറിയിപ്പും നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ ഇപ്പോള്‍ 234 കൊവിഡ് രോഗികളാണ് ചികിത്സിലുള്ളത്. ജനുവരി ഒന്നിന് ശേഷം മൂന്ന് രോഗികള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നവരാണ് ഇവരെല്ലാമെന്ന് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10