Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ്: തിരുവനന്തപുരത്ത് അതീവജാഗ്രത; രോഗബാധിതനായ ഓട്ടോ ഡ്രൈവര്‍ ഒട്ടേറേപ്പേരുമായി ഇടപെഴകി

കൊവിഡ്: തിരുവനന്തപുരത്ത് അതീവജാഗ്രത; രോഗബാധിതനായ ഓട്ടോ ഡ്രൈവര്‍ ഒട്ടേറേപ്പേരുമായി ഇടപെഴകി
  തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിര്‍ദേശം.  കൊവിഡ് ബാധിതനായ ഓട്ടോ ഡ്രൈവര്‍ ഒട്ടേറേപ്പേരുമായി ഇടപെഴകി. മണക്കാട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം  ജില്ലയില്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കെ.എസ്.ആര്‍.ടി ഡ്രൈവര്‍,മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ എന്നിവരുടെ രോഗ ഉറവിടവും സ്ഥിരീകരിക്കാനായില്ല. രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ കഴിഞ്ഞ പന്ത്രണ്ടാം തീയതി വരെ ഓട്ടോ ഓടിച്ചിട്ടുണ്ട്. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ഐരാണിമുട്ടത്തെ പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു. ഇവിടെ നിന്നും ജനറല്‍ ആശുപത്രിയിലേക്ക് പോകണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും  പോയില്ല. പിന്നീട് 15ാം തീയതി വീണ്ടും പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി. പിന്നീട് 17ാം തിയ്യതി ആറ്റുകാലിലുള്ള സ്വകാര്യ ആശുപത്രിയിലെത്തുകയും ഇവിടെ നിന്ന് അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. 12ാം തിയ്യതി നഗരത്തിലെ പല ഭാഗങ്ങളിലും പല ഓട്ടോ സ്റ്റാന്‍ഡുകളിലും ഇദ്ദേഹം പോയിട്ടുണ്ട്. മണക്കാട് ഐരാണിമുറ്റം ആറ്റുകാല്‍ പ്രദേശങ്ങളിലാണ് ഓട്ടോ ഡ്രൈവര്‍ പ്രധാനമായും സഞ്ചരിച്ചത്. ഇവിടങ്ങളിലെ നാട്ടുകാരുമായി ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഈ പ്രദേശങ്ങളെ കണ്ടെയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.

Related articles

See all
Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

ഗണ്‍മാനെ ഉപയോഗിച്ച് വീണ ജോർജ് കലാപത്തിന് ആഹ്വാനം നല്‍കി; നിയമ നടപടി സ്വീകരിക്കുമെന്ന് മുഹമ...

Popular News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സമ്മതിച്ച് സിപിഎം; തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച...

Save your stories

Sign in