Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിയമസഭാ സമ്മേളനം മാറ്റിയേക്കും; അവിശ്വാസ പ്രമേയം അട്ടിമറിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം

നിയമസഭാ സമ്മേളനം മാറ്റിയേക്കും; അവിശ്വാസ പ്രമേയം അട്ടിമറിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: തിങ്കളാഴ്ച ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനം മാറ്റിയേക്കും. തിങ്കളാഴ്‌ച നിയമസഭാ സമ്മേളനം ചേരാനാണ് തീരുമാനിച്ചിരുന്നത്. ധനബിൽ പാസാക്കുന്നതിനു വേണ്ടിയാണ് അടിയന്തരമായി നിയമസഭ ചേരാൻ കഴിഞ്ഞയാഴ്‌ച ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചത്. എന്നാൽ സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം അട്ടിമറിക്കാനാണ് സർക്കാർ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന ധനകാര്യബില്‍ ഈ മാസം 30 ന് അസാധുവാകും. ബില്‍ പാസാക്കി ഈ സാഹചര്യം ഒഴിവാക്കാനാണ് തിങ്കളാഴ്ച സഭാ സമ്മേളനം ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാൽ നിയമസഭാ സമ്മേളനം മാറ്റി വയ്ക്കണമെന്നാണ് സർക്കാർ നിലപാട്. ധനബിൽ പാസാക്കുന്നതിന് മറ്റു നിയമവശങ്ങള്‍ പരിശോധിക്കും. ധനകാര്യ ബിൽ ഓർഡിനൻസ് ആയി കൊണ്ട് വരാനും സർക്കാർ ആലോചിക്കുന്നുണ്ട്. തിങ്കളാഴ്ച ചേരാനിരുന്ന സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ നീക്കം അട്ടിമറിക്കാനാണ് സർക്കാർ  ശ്രമിക്കുന്നതെന്ന ആക്ഷേപവും ശക്തമാവുകയാണ്.

Related articles

See all
Popular News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന് നിര്‍ണായകം; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Save your stories

Sign in