Logo
Wed, Jun 10, 2026 • 10:36 AM
LIVE TV
Watch

No business videos available

No Middle East videos available

നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും കോടതിയില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 27, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും കോടതിയില്‍
  തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. കേസിൽ തുടരന്വേഷണം നടത്തിയ മുഴുവൻ രേഖകളും നൽകിയില്ല എന്ന പ്രതിഭാഗത്തിന്‍റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. ഈ ഹർജിയിൽ തർക്കമുണ്ടെങ്കിൽ അത് സമർപ്പിക്കാൻ പ്രോസിക്യൂഷന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ക്രൈം ബ്രാഞ്ച് നൽകിയ രേഖകളിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ അത് പ്രതിഭാഗം കോടതിയെ അറിയിക്കണമെന്ന് മജിസ്‌ട്രേറ്റ് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് രേഖകൾ പരിശോധിച്ചതിൽ ചില രേഖകളും സാക്ഷിമൊഴികളുമില്ല എന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. മന്ത്രി വി. ശിവൻകുട്ടി, എൽഡിഎഫ് നേതാക്കളായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13-ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ സഭയില്‍ അക്രമം അഴിച്ചുവിട്ട് 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പോലീസ് കേസ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10