Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കരുവന്നൂരിലെ വിവാദ പ്രസ്താവന; മന്ത്രി ആർ ബിന്ദുവിന്‍റെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ച്

കരുവന്നൂരിലെ വിവാദ പ്രസ്താവന; മന്ത്രി ആർ ബിന്ദുവിന്‍റെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ച്
  തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ മന്ത്രി ആർ ബിന്ദുവിന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. കോണ്‍ഗ്രസ് നേതാവ് എം.പി ജാക്സൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കരുവന്നൂർ ബാങ്കിലെ നിക്ഷേപക മികച്ച ചികിത്സയ് പണം ലഭിക്കാതെ മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ മന്ത്രി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. മൃതദേഹവുമായി ബാങ്കിന് മുന്നില്‍ സമരം നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മരിച്ച ഫിലോമിനയുടെ കുടുംബത്തിന് പണം നല്‍കിയിരുന്നതായും മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന തള്ളി ഫിലോമിനയുടെ മകന്‍ രംഗത്തെത്തി. 2 ലക്ഷം രൂപയുടെ ചെക്ക് തങ്ങള്‍ക്ക് ലഭിച്ചത് അമ്മയുടെ മരണശേഷമാണ്. തങ്ങളുടെ സ്വന്തം പണം ആണ് ആവശ്യപ്പെട്ടതെന്നും മന്ത്രിയുടെയും മറ്റുള്ളവരുടെയും സൌകര്യത്തിനല്ല അത് തരേണ്ടതെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in