Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'15 ലക്ഷം മോദി അണ്ണാക്കിലേക്ക് തളളിത്തരുമെന്ന് കരുതിയോ..’ വിവാദ പ്രസംഗവുമായി സുരേഷ് ഗോപി; പ്രചാരണം നടത്തുന്നത് 'ഊളകള്‍’ എന്നും പരാമര്‍ശം

'15 ലക്ഷം മോദി അണ്ണാക്കിലേക്ക് തളളിത്തരുമെന്ന് കരുതിയോ..’ വിവാദ പ്രസംഗവുമായി സുരേഷ് ഗോപി; പ്രചാരണം നടത്തുന്നത് 'ഊളകള്‍’ എന്നും പരാമര്‍ശം
'15 ലക്ഷം മോദി അണ്ണാക്കിലേക്ക് തളളിത്തരുമെന്ന് കരുതിയോ..’ വിവാദ പ്രസംഗവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. എല്ലാ അക്കൗണ്ടുകളിലും 15 ലക്ഷം വീതം ഇടുമെന്നുളള നരേന്ദ്രമോദിയുടെ മുന്‍ വാഗ്ദാനത്തെ കുറിച്ചുളള പരാമര്‍ശത്തിലാണ് സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ  റോസാപ്പൂ വെച്ച മഹാന്‍ എന്നും സുരേഷ് ഗോപി വിശേഷിപ്പിക്കുന്നു. ഇംഗ്ലീഷും ഹിന്ദിയും അറിയാത്തത് കൊണ്ടാണ് 15 ലക്ഷം അക്കൗണ്ടിലേക്ക് ഇടുമെന്ന് പ്രചാരണം നടത്തുന്നതെന്നും ഇവരെയൊക്കെ 'ഊളകള്‍’ എന്നു മാത്രമേ വിളിക്കാനാകൂ എന്നും സുരേഷ് ഗോപി പറയുന്നു. സുരേഷ് ഗോപിയുടെ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ...
പതിനഞ്ച് ലക്ഷം ഇപ്പം വരും. പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയണ്ട. ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്തവരാരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണ് ഇവിടുള്ളത് എന്നും നീ അവകാശപ്പെടരുത്. അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. എന്താണ് പ്രധാനമന്ത്രി പറഞ്ഞത് ? ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സംഭരണ കേന്ദ്രങ്ങള്‍. സ്വിസ് ബാങ്ക് അടക്കമുള്ള. അതിന് അവര്‍ക്ക് നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി അങ്ങോട്ട് ചെന്ന് ചോദ്യം ചെയ്യാന്‍ കഴിയില്ല. അവിടെ 10-50 വര്‍ഷമായി. എന്ന് പറയുമ്പോള്‍ ഏതൊക്കെ മഹാന്‍മാരാണ്. നമ്മുടെ പല മഹാന്മാരും പെടും. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍.  അവിടെ കൂമ്പാരം കൂട്ടിയ പണം കൊണ്ടു വന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓരോരുത്തര്‍ക്കും പതിനഞ്ച് ലക്ഷം വച്ച് പങ്കുവെക്കാനുള്ള പണമുണ്ട് എന്ന് പറഞ്ഞതിന്. മോഡി ഇപ്പോതന്നെ ഈ കറവ പശുവിന്‍റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് കറന്ന് ഒഴുക്കി. അങ്ങ് അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്‍റെ അര്‍ത്ഥം. ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ....

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in