MALANKARA DAM| തുടര്‍ച്ചയായ മഴ: മലങ്കര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിരക്ക് കൂടുന്നു
Jaihind TV News Report
Jaihind TV Web Desk
June 15, 2025
1 min read
•
Updated: June 09, 2026
തുടര്‍ച്ചയായ കനത്ത മഴയും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള ടെയില്‍ റേസും കാരണം മലങ്കര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിരക്ക് വര്‍ദ്ധിക്കുന്നു. റിസര്‍വോയറിലെ ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിന് 4,5,6 നമ്പര്‍ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 200 സെ.മീ ഉയര്‍ത്തേണ്ടതുണ്ട്, ശേഷിക്കുന്ന ഷട്ടറുകള്‍ മുമ്പത്തെപ്പോലെ തന്നെ തുറക്കും.
തൊടുപുഴയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് നിലവില്‍ സുരക്ഷിതമാണ്. അതിനാല്‍ പുറത്തേക്ക് ഒഴുകുന്നത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നിരുന്നാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മുവാറ്റുപുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. കുളിക്കുന്നതിനോ മറ്റ് അവശ്യങ്ങള്‍ക്കോ പുഴയില്‍ ഇറങ്ങുന്നതും ഒഴിവാക്കണം.
സ്പില്‍വേ ഷട്ടറുകളുടെ നില രാവിലെ 9.00 ന് :
ഷട്ടര്‍ നമ്പര്‍ 1 -150 സെ.മീ
ഷട്ടര്‍ നമ്പര്‍ 2 -150 സെ.മീ
ഷട്ടര്‍ നമ്പര്‍ 30- സെ.മീ
ഷട്ടര്‍ നമ്പര്‍ 4 -100 സെ.മീ
ഷട്ടര്‍ നമ്പര്‍ 5 -100 സെ.മീ
ഷട്ടര്‍ നമ്പര്‍ 6- 100 സെ.മീ
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10