ഡൽഹി: ബി.ജെ.പിക്കും പാർട്ടിയിലെ നേതാക്കൾക്കും കനത്ത തിരിച്ചടിയായി സമൂഹമാധ്യമങ്ങളിലെ കാഴ്ചക്കാരുടെയും ഡിജിറ്റൽ റീച്ചിന്റെയും എണ്ണത്തിൽ വലിയ ഇടിവ്. രണ്ടാഴ്ചയ്ക്കിടെയുള്ള കണക്കുകൾ അനുസരിച്ച് കോൺഗ്രസ് പാർട്ടി അക്കൗണ്ടുകളും രാഹുൽ ഗാന്ധിയുടെ പേജുകളും വൻ റീച്ചിലോട്ടാണ് പോകുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം വന്‍ തരംഗമായി മാറി കഴിഞ്ഞു കോണ്‍ഗ്രസ് പാര്‍ട്ടിയും ജനങ്ങളുടെ പ്രിയ ജനനായകന്‍ രാഹുല്‍ ഗാന്ധിയും.
രാഹുൽ ഗാന്ധി സ്വന്തം യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്ത വിഡിയോകൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ധാർമ്മികത ചോദ്യം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനം 25 ലക്ഷത്തിലധികം (2.5 മില്യൺ) ആളുകളാണ് തത്സമയം കണ്ടത്. വിദ്യാർത്ഥികളുമായി നടത്തിയ 'ഛാത്രോം കി ഗൂഞ്ച്' എന്ന പരിപാടിക്ക് 18 ലക്ഷത്തിലധികം കാഴ്ചക്കാരെയും ലഭിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേജിലെ ഒരു വിഡിയോ മാത്രമാണ് 10 ലക്ഷം തികച്ചത്. മോദിയുടെ ഔദ്യോഗിക പേജിൽ ഡൽഹിയിലെ 'ഭജൻ ക്ലബിങ്' പരിപാടിയുടെ തത്സമയ വിഡിയോയ്ക്കാണ് 10 ലക്ഷം കാഴ്ചക്കാരെ മാത്രം നേടാനായത്. ബി.ജെ.പി വക്താക്കൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടത്തിയ ഭൂരിഭാഗം വാർത്താസമ്മേളനങ്ങൾക്കും ഒരു ലക്ഷം തികച്ച് കാഴ്ചക്കാരെ പോലും ലഭിച്ചിട്ടില്ല.
അതേസമയം രണ്ടാഴ്ചയ്ക്കിടെ കോൺഗ്രസിന്റെ ഐഎൻസി ഇന്ത്യ പേജിൽ പോസ്റ്റ് ചെയ്ത വിഡിയോകളിൽ മിക്കതും 10 ലക്ഷം കടന്നു. എന്നാൽ ബിജെപി4 ഇന്ത്യ പേജിനു പകുതിപോലും കാഴ്ചക്കാരില്ല. ബിജെപിസര്‍ക്കാരിന്‍റെ ദുര്‍ഭരണം എത്രത്തോളം ഇന്ത്യന്‍ ജനതയെ ബാധിക്കുന്നു എന്നതിന്‍റെ പ്രധാന ഉദാഹരണങ്ങളിലൊന്നാണ് ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലെ റീച്ചിങിലുള്ള ഈ ഇടിവ്. മറിച്ച് കോൺഗ്രസിന്റെ ശക്തമായ ഇടപെടലുകളും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയടക്കം ജനകീയ വിഷയങ്ങളിൽ ഉയർത്തുന്ന പ്രതികരണങ്ങളും വൻ രീതിയിലാണ് ജനങ്ങളിലേക്ക് എത്തുന്നത്.
ഡിജിറ്റൽ ലോകത്തെ ഈ മാറ്റം വെറുമൊരു ലൈക്കുകളുടെയോ വ്യൂസിന്റെയോ മാത്രം കണക്കല്ല, മറിച്ച് രാജ്യത്തെ ജനങ്ങളുടെ രാഷ്ട്രീയ ചിന്തകളിലും കാഴ്ചപ്പാടുകളിലും ഉണ്ടാകുന്ന വലിയൊരു മാറ്റത്തിന്റെ പ്രതിഫലനം തന്നെയാണ്. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളും തൊഴിലില്ലായ്മയും വികസനവും ഭരണഘടനാ മൂല്യങ്ങളും ആവർത്തിച്ച് സംസാരിക്കുന്ന നേതാവിനെ രാജ്യം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ ആത്മാവറിഞ്ഞ് ജനങ്ങൾക്കൊപ്പം നിലകൊള്ളുന്ന യഥാർത്ഥ ജനനായകന്റെ ശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾക്കപ്പെടുകയും ജനങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്യുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് സോഷ്യൽ മീഡിയയിലെ ഈ ജന തരംഗം.