സിദ്ധാര്‍ത്ഥിന്‍റെ കൊലപാതകം; കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് 2ന്
Jaihind TV News Report
Jaihind TV Web Desk
March 01, 2024
1 min read
•
Updated: June 05, 2026
പൂക്കോട് വെറ്റിനറി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്‍റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 2 ശനിയാഴ്ച കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും. എസ്എഫ് ഐ എന്ന കിരാത സംഘടനയുടെ ക്രൂരതയുടെ പേരില്‍ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. സിദ്ധാര്‍ത്ഥിനെ മരണത്തിലേക്ക് തള്ളിവിട്ട യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശക്തമായ ശിക്ഷനല്‍കണമെന്നും ടി.യു.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10