Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം 28-ന്; കെപിസിസിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികള്‍

കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം 28-ന്; കെപിസിസിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികള്‍
  തിരുവനന്തപുരം:  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 139-ാം സ്ഥാപകദിനമായ ഡിസംബര്‍ 28 വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആഘോഷിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. കണ്ണൂര്‍ ഡിസിസിയില്‍ രാവിലെ 9-ന് നടക്കുന്ന കോണ്‍ഗ്രസ് സംസ്ഥാനതല ജന്മദിനാഘോഷങ്ങള്‍ക്ക് കെപിസിസി പ്രസിഡന്‍റ്  കെ. സുധാകരന്‍ എംപി നേതൃത്വം നല്‍കും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ജന്മദിനറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി പ്രസിഡന്‍റ്  ജന്മദിന സന്ദേശം നല്‍കും. കെപിസിസി ഓഫീസിലും ഡിസിസി ആസ്ഥാനങ്ങളിലും ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളിലും സംസ്ഥാനത്ത് പാര്‍ട്ടി നിയന്ത്രണത്തിലുള്ള മുഴുവന്‍ കൊടിമരങ്ങളിലും ബൂത്ത് കമ്മിറ്റികളിലും ചര്‍ക്കാങ്കിതമായ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും. കെപിസിസി ആസ്ഥാനത്ത് രാവിലെ 10-ന് സേവാദള്‍ വളന്‍റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയും കേക്ക് മുറിച്ചും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. മുന്‍ മുഖ്യമന്ത്രി എ.കെ. ആന്‍റണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എംപി, കെപിസിസി-ഡിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസിസികളുടെയും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജന്മദിന സമ്മേളനങ്ങളും റാലികളും സംഘടിപ്പിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ പിന്‍തലമുറക്കാരെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ആദരിക്കുകയും ചെയ്യും. ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഭവന സന്ദര്‍ശനം നടത്തും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in