Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജന്മദിന നിറവില്‍ കോണ്‍ഗ്രസ്; വിപുലമായ ആഘോഷ പരിപാടികള്‍

ജന്മദിന നിറവില്‍ കോണ്‍ഗ്രസ്; വിപുലമായ ആഘോഷ പരിപാടികള്‍
  കണ്ണൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 139-ാം സ്ഥാപക ദിനാഘോഷത്തിന്. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്ഥാപകദിനാഘോഷം കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മതേതരത്വം ശക്തിപ്പെടുത്താൻ ആത്മസമർപ്പണത്തിന്‍റെ പ്രതീകമായി ഓരോ കോൺഗ്രസ് പ്രവർത്തകനും മാറണമെന്ന് കെ. സുധാകരൻ ആഹ്വാനം ചെയ്തു. കണ്ണൂർ ഡിസിസി ഓഫീസ് അങ്കണത്തിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി പതാക ഉയർത്തിയതോടെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ജന്മദിന ആഘോഷങ്ങൾക്ക് തുടക്കമായത്. കെപിസിസി പ്രസിഡന്‍റ് ജന്മദിന സന്ദേശം കൈമാറി. ജന്മദിന കേക്ക് മുറിച്ചതിന് പിന്നാലെ സേവാദൾ വളണ്ടിയർ മാർച്ചും കോൺഗ്രസിന്‍റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിലേക്ക് ജന്മദിന സന്ദേശ റാലിയും നടന്നു. കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേഡിയം കോർണറിൽ നടന്ന ആഘോഷ പരിപാടിയിൽ 139 പതാക ഉയർത്തി. പ്രവർത്തകർ പ്രതിജ്ഞ എടുത്തു. സജീവ് ജോസഫ് എംഎൽഎ, പി.എം. നിയാസ്, മേയർ ടി.ഒ. മോഹനൻ ഉൾപ്പടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പായസവിതരണവും നടന്നു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in