ആദായനികുതിവകുപ്പ് നടപടിക്കെതിരെ ശനിയാഴ്ച കോണ്‍ഗ്രസ് ധര്‍ണ്ണ: എം.എം. ഹസന്‍
Jaihind TV News Report
Jaihind TV Web Desk
March 29, 2024
1 min read
•
Updated: June 09, 2026
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ കോണ്‍ഗ്രസിന് ആദായനികുതിവകുപ്പ് നോട്ടീസ് നല്‍കിയത് ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍. മോദി സര്‍ക്കാരിന്‍റെ പൈശാചിക നടപടിയില്‍ പ്രതിഷേധിച്ച് നാളെ ആദായനികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ മുന്നില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ ധര്‍ണ്ണ നടത്തും. പാര്‍ട്ടി പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ധര്‍ണ്ണയില്‍ പങ്കെടുക്കണമെന്ന് എം.എം. ഹസന്‍ അഭ്യര്‍ത്ഥിച്ചു.
1823.08 കോടി രൂപ ഉടനെ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചിരിക്കുന്നത്. ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന്‍റെ അക്കൗണ്ടില്‍നിന്ന് 135 കോടി രൂപ ഇതിനോടകം ബലമായി പിടിച്ചെടുത്തിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെയും പോഷകസംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഏകാധിപത്യ രാജ്യങ്ങളില്‍പോലും ഇത്തരം നടപടികള്‍ കേട്ടുകേഴ്‌വി മാത്രമാണെന്നും എം.എം. ഹസന്‍ ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10