Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോട്ടയത്തെ എൻഡിഎ സ്ഥാനാർഥിയുടെ ചട്ടലംഘനം : തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോട്ടയത്തെ എൻഡിഎ സ്ഥാനാർഥിയുടെ ചട്ടലംഘനം : തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി പി.സി തോമസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളിലും പ്രചരണ ബോർഡുകളിലും, ഇവ പ്രസിദ്ധീകരിക്കുന്നത് ആരെന്നോ എത്ര കോപ്പികൾ അച്ചടിച്ചെന്നോ രേഖപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ചാണ് യുഡിഎഫ് പരാതി നൽകിയിരിക്കുന്നത്. കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി പി.സി തോമസിന് വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്ററുകളാണിത്. പ്രസിദ്ധീകരിച്ചിരിക്കുന്നത് ആരെന്നോ എത്ര കോപ്പികൾ അച്ചടിച്ചുവെന്നോ ഇവയിൽ രേഖപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ചട്ടം 127എ അനുസരിച്ച് പ്രചരണ സാമഗ്രികളിൽ പ്രിൻറർ ആൻഡ് പബ്ലിഷർ ആരെന്നും എത്ര കോപ്പികൾ അച്ചടിച്ചെന്നും രേഖപ്പെടുത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു മുൻജില്ലാ പ്രസിഡന്‍റ് ജോബിൻ ജേക്കബ് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയ്ക്ക് പരാതി നൽകിയിരിക്കുന്നത്. കൂടാതെ ജില്ലാ വരണാധികാരിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥിക്ക് ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. രണ്ടായിരത്തിനാലിൽ പോപ്പിന്‍റെയും മദർ തെരേസയുടെയും ചിത്രങ്ങൾ ഉൾപ്പെട്ട പോസ്റ്റർ പ്രചരിപ്പിച്ച പിസി തോമസ് ആറു വർഷത്തെ അയോഗ്യതയ്ക്ക് വിധേയനായിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in