Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Alappuzha| ആലപ്പുഴയില്‍ കയര്‍ഫെഡ് ഷോറൂമിന് തീപിടിച്ച് കനത്ത നാശനഷ്ടം; ലക്ഷങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കത്തിനശിച്ചു

Alappuzha| ആലപ്പുഴയില്‍ കയര്‍ഫെഡ് ഷോറൂമിന് തീപിടിച്ച് കനത്ത നാശനഷ്ടം; ലക്ഷങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കത്തിനശിച്ചു
ആലപ്പുഴയിലെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടുത്തം. കയര്‍ഫെഡിന്റെ വിവിധ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ കണ്ണന്‍ വര്‍ക്കി പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കയര്‍ഫെഡ് മ്യുസിയം ഷോറൂമിലാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് സംശയിക്കുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. ആലപ്പുഴയില്‍ നിന്ന് രണ്ടും ചേര്‍ത്തല,തകഴി, ചങ്ങനാശേരി നിലയങ്ങളില്‍ നിന്നും ഓരോ യൂണിറ്റും എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ശക്തമായ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപ പ്രദേശത്തുണ്ടായിരുന്നവരാണ് ആലപ്പുഴ അഗ്‌നി രക്ഷ നിലയത്തില്‍ വിവരം അറിയിച്ചത്. സേനാംഗങ്ങള്‍ക്ക് അകത്ത് കയറാന്‍ കഴിയാത്ത വിധം കറുത്ത പുകയും ചൂടും ഗോഡൗണിലും പരിസരത്തും നിറഞ്ഞിരുന്നു. തുടര്‍ന്നു ഗോഡൗണില്‍ പുക പുറത്ത് പോകാനുള്ള വെന്റിലേഷന്‍ സൗകര്യങ്ങളൊരുക്കി. എക്‌സ്‌ഹോസ്റ്റ് ബ്‌ളോവര്‍ പ്രവര്‍ത്തിപ്പിച്ച് ബ്രീത്തിംഗ് അപ്പാരറ്റസ് ധരിച്ച് സേനാംഗങ്ങള്‍ അകത്ത് കയറി തീയുടെ ഉറവിടം കണ്ടെത്തി അണയ്ക്കുകയായിരുന്നു. കയര്‍ ഉല്‍പ്പന്നങ്ങള്‍ കത്തി നശിച്ചു. വലിയ നഷ്ടമാണ് ഉണ്ടായത്. ആലപ്പുഴ ഫയര്‍ ആന്റ് റസ്‌ക്യു ,സ്റ്റേഷന്‍ ഓഫിസര്‍ എസ് പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു രക്ഷ പ്രവര്‍ത്തനം.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Popular News

ചാമ്പ്യൻസ് ബോട്ട് ലീഗ് ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; ജലമേളകൾ വിപുലീകരിക്കുമെന്ന് ആഭ്യ...

Save your stories

Sign in