Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിജെപിയെ വെട്ടിലാക്കി വിവാദ പ്രസംഗവുമായി വീണ്ടും സുരേഷ് ഗോപി; തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പരാതി

ബിജെപിയെ വെട്ടിലാക്കി വിവാദ പ്രസംഗവുമായി വീണ്ടും സുരേഷ് ഗോപി; തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പരാതി
ശബരിമല വിഷയം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ച് തൃശൂരിലെ എന്‍‌ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നടന്ന എൻഡിഎ കൺവെൻഷനിലാണ് വിവാദ പ്രസംഗവുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. എന്‍ഡിഎ തൃശൂരിൽ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം തേക്കിൻകാട് മൈതാനത്തു നടന്ന കണ്‍വെന്‍ഷനിലായിരുന്നു ശബരിമല വിഷയം സംബന്ധിച്ച എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിച്ചുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശം നിലനിൽക്കെയാണ് അതിനെതിരെ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. അയ്യന്‍ വികാരമാണെങ്കില്‍ ഈ കിരാത സർക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ അയ്യന്‍റെ ഭക്തർ നൽകും. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും അത് അലയടിപ്പിച്ചിരിക്കുമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in