Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"കെ-റെയിൽ അബദ്ധം ആവർത്തിക്കില്ല"; അതിവേഗ റെയിലിൽ ആലോചിച്ചു മാത്രം തീരുമാനമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

"കെ-റെയിൽ അബദ്ധം ആവർത്തിക്കില്ല"; അതിവേഗ റെയിലിൽ ആലോചിച്ചു മാത്രം തീരുമാനമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ പത്രസമ്മേളനം നടത്തി. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനും ഫയൽ നീക്കം വേഗത്തിലാക്കാനുമായി പുതിയ സംവിധാനം സർക്കാർ തയ്യാറാക്കും. പൂർണ്ണമായും 'ഡാറ്റ ഡ്രിവൺ' (Data-driven) രീതിയിലായിരിക്കും ഇനി ഫയൽ നീക്കം. കൂടാതെ, സർക്കാർ പദ്ധതികളുടെ കൃത്യമായ നടത്തിപ്പിനായി 'പ്രോജക്ട് മാപ്പിംഗ്' സംവിധാനവും പ്രത്യേക പ്രോജക്ട് പ്രോട്ടോക്കോളും നിലവിൽ വരും. പദ്ധതി നടത്തിപ്പിലെ കാലതാമസവും അധിക ചെലവും നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതിവേഗ റെയിൽ പദ്ധതി: ഇ. ശ്രീധരന്റെ റിപ്പോർട്ട് അപൂർണ്ണമെന്ന് സമിതി

സംസ്ഥാനത്ത് വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽപദ്ധതിയെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിക്കായി മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് അപൂർണ്ണമാണെന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തൽ. കൂടുതൽ കാര്യങ്ങൾ പരിശോധിക്കാനുണ്ടെന്നും കൃത്യമായ പഠനം നടത്താതെ ഇപ്പോഴത്തെ രൂപത്തിൽ ഈ പദ്ധതി നടപ്പാക്കരുതെന്നും സമിതി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

കെ-റെയിൽ അബദ്ധം ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി

ഇപ്പോൾ ലഭിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ ധൃതിപിടിച്ച് റെയിൽ പദ്ധതിയിൽ തീരുമാനമെടുക്കരുതെന്നാണ് വിദഗ്ധസമിതിയുടെ നിർദ്ദേശം. മുൻപ് കെ-റെയിൽ പദ്ധതിയിൽ പറ്റിയ അബദ്ധങ്ങൾ ഇനി ആവർത്തിക്കാൻ സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദഗ്ധസമിതിയുടെ ഈ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമേ പദ്ധതിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

"കാർഷിക പൈതൃകത്തിന്റെ കാവലാളായിരുന്നു ചെറുവയൽ രാമൻ": അനുശോചിച്ച് മുഖ്യമന്ത്രി വി. ഡി. സതീശ...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Popular News

വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു

Popular News

എന്നും വിദ്യാർത്ഥികൾക്കൊപ്പം ;ജന്തർ മന്തറിലെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക...

Save your stories

Sign in