Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വന്തം മണ്ഡലത്തിൽ വിദ്യാർത്ഥികൾക്കൊപ്പം കേക്ക് മുറിച്ച് മുഖ്യമന്ത്രി; വി.ഡി. സതീശന് പറവൂരിൽ ഹൃദ്യമായ ജന്മദിനാഘോഷം

സ്വന്തം മണ്ഡലത്തിൽ വിദ്യാർത്ഥികൾക്കൊപ്പം കേക്ക് മുറിച്ച് മുഖ്യമന്ത്രി; വി.ഡി. സതീശന് പറവൂരിൽ ഹൃദ്യമായ ജന്മദിനാഘോഷം

പറവൂര്‍: മുഖ്യമന്ത്രി വി.ഡി. സതീശന്റെ 62-ാം ജന്മദിനം അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ പറവൂരില്‍ വെച്ച് ജനങ്ങള്‍ക്കൊപ്പം ഹൃദ്യമായി ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ സ്‌കൂള്‍ ബസ്സിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മത്തിനായി എത്തിയതായിരുന്നു അദ്ദേഹം. ഈ വേളയിലാണ് സ്‌കൂള്‍ പിടിഎ, എസ്.എം.സി, സ്റ്റാഫ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയ്ക്കായി പ്രത്യേക ജന്മദിന കേക്ക് ഒരുക്കി സര്‍പ്രൈസ് സമ്മാനിച്ചത്.

സ്‌കൂളിലെ ഔദ്യോഗിക വേദിയില്‍ വച്ച് പ്രധാനാധ്യാപിക റാണി മേരി മാതയും പിടിഎ ഭാരവാഹി ബി. അനില്‍ കുമാറും ചേര്‍ന്ന് കേക്ക് മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചു. തുടര്‍ന്ന് നിറഞ്ഞ കൈയടികള്‍ക്കിടയില്‍ വേദിയില്‍ വച്ച് കേക്ക് മുറിച്ച മുഖ്യമന്ത്രി, വേദിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് മധുരം നല്‍കി ജന്മദിന സന്തോഷം പങ്കുവെച്ചു.

മണ്ഡലത്തിലെ പ്രിയ നേതാവിന് നേരിട്ട് ജന്മദിനാശംസകള്‍ നേരുന്നതിനായി കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി നാട്ടുകാരാണ് രാവിലെ തന്നെ സ്‌കൂള്‍ പരിസരത്ത് എത്തിച്ചേര്‍ന്നത്. എല്ലാവരുടെയും സ്‌നേഹാന്വേഷണങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി അറിയിച്ച ശേഷമാണ് മുഖ്യമന്ത്രി മറ്റ് പരിപാടികളിലേക്ക് നീങ്ങിയത്.


Related articles

See all
Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഇ.എസ്.എയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും...

Save your stories

Sign in