സംസ്ഥാനത്തു എൻപിആർ നടപ്പാക്കാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു : എംകെ മുനീർ
Jaihind TV News Report
Jaihind TV Web Desk
January 27, 2020
1 min read
•
Updated: June 10, 2026
സംസ്ഥാനത്തു എൻപിആർ നടപ്പാക്കാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. മലപ്പുറം മഞ്ചേരി നഗരസഭയിൽ കേന്ദ്ര സർക്കാറിന്‍റെ കത്ത് സൂചനയായി വെച്ച് കത്ത് നൽകി. മുഖ്യമന്ത്രി ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതാണെന്ന് എംകെ മുനീർ കോഴിക്കോട് പറഞ്ഞു.
എൻപിആർ നടപ്പാക്കുന്നതുമായി ബന്ധപെട്ടു സർക്കാർ നൽകിയ ഉത്തരവിൽ കോഴിക്കോട് താമരശേരി തഹസിൽദാർ ഒരു കുറിപ്പ് നൽകിയത് ഏറെ വിവാദങ്ങൾ സൃഷിച്ചിരുന്നു. തുടർന്ന് നടപടി നിർത്തി വെച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മലപ്പുറം മഞ്ചേരി നഗരസഭയിൽ കേന്ദ്ര സർക്കാരിന്റെ കത്ത് സൂചനയായി നൽകി ഉത്തരവ് വന്നിരിക്കുന്നത്. കണക്കെടുപ്പിനായി അധ്യാപകരെ ചുമതലപെടുത്തുന്നതിനാണ് ഉത്തരവ്.
നിർത്തി വെച്ചു എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയ ഉത്തരവ് പ്രകാരമാണ് നിർദേശം വന്നിരിക്കുന്നത്. ഇനിയും നഗരസഭകളിൽ എൻ പി ആർ നടപ്പാക്കാനുള്ള നടപടികൾ തുടരും എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ ഉത്തരവ് പിൻവലിക്കണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു.
https://youtu.be/UN9QQl2STsM
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10