Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ശബ്ദമാധുരിയിൽ ‘ചുരുൾ മുടി ചുരുളോ’; ‘അവറാച്ചൻ ആൻഡ് സൺസ്’ ആദ്യ ഗാനം പുറത്തിറങ്ങി

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ശബ്ദമാധുരിയിൽ ‘ചുരുൾ മുടി ചുരുളോ’;   ‘അവറാച്ചൻ ആൻഡ് സൺസ്’ ആദ്യ ഗാനം പുറത്തിറങ്ങി

ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രം ‘അവറാച്ചൻ ആൻഡ് സൺസ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സിദ് ശ്രീറാമും സെബാ ടോമിയും ചേർന്ന് ആലപിച്ച ‘ചുരുൾ മുടി ചുരുളോ’എന്ന ഗാനമാണ് റിലീസ് ചെയ്തത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ഗാനം പ്രേക്ഷകരുടെയും സംഗീതാസ്വാദകരുടെയും ശ്രദ്ധ നേടുകയാണ്.

സനൽ ദേവ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് സുഹൈൽ കോയയാണ്. സിദ് ശ്രീറാമിന്റെ ഹൃദയസ്പർശിയായ ആലാപനവും സെബാ ടോമിയുടെ മധുരമായ ശബ്ദവും ഗാനത്തിന് പ്രത്യേക ഭംഗി നൽകുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ നവാഗതനായ തമ്പിയാണ് സംവിധാനം ചെയ്യുന്നത്. നർമ്മത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഫാമിലി ഡ്രാമയുടെ തിരക്കഥ ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് രചിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾക്ക് പിന്നാലെ പുറത്തിറങ്ങിയ ടീസറും സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.ബിജു മേനോനെ കൂടാതെ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ജസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ സഹനിർമാണം നിർവഹിക്കുന്നത്. സന്തോഷ് കൃഷ്ണനും നവീൻ പി. തോമസുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഛായാഗ്രഹണം സജിത് പുരുഷനും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുമാണ് നിർവഹിക്കുന്നത്. അജി കുറ്റിയാനിയാണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറും മേക്കപ്പ് റഷീദ് അഹമ്മദുമാണ്. സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ എന്നിവർ നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ് ആണ്.

കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുങ്ങുന്ന ചിത്രം നർമ്മവും വൈകാരികതയും ചേർന്നൊരു അനുഭവമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.



Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in