Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാട് നൂൽപ്പുഴയിൽ കോളറ മരണം: 209 പേർ നിരീക്ഷണത്തിൽ; 10 പേർ ചികിത്സയില്‍, 3 പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്‍റ് സോണുകളാക്കി

വയനാട് നൂൽപ്പുഴയിൽ കോളറ മരണം: 209 പേർ നിരീക്ഷണത്തിൽ; 10 പേർ ചികിത്സയില്‍, 3 പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്‍റ് സോണുകളാക്കി
  വയനാട്: നൂല്‍പ്പുഴയില്‍ കോളറ മരണം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിൽ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. നൂൽപ്പുഴ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കണ്ടെയിൻമെന്‍റ് സോൺ പ്രഖ്യാപിച്ചു. സമാന രോഗ ലക്ഷണങ്ങളുടെ ചികിത്സയിൽ കഴിയുന്ന 10 പേരിൽ ഒരാൾക്കുകൂടി ഇന്നലെ കോളറ സ്ഥിരീകരിച്ചിരുന്നു. നൂൽപ്പുഴ പഞ്ചായത്തിലെ തോട്ടാമൂല കുണ്ടാണംകുന്ന് കോളനിയിലെ 22 കാരനാണ് ഇന്നലെ കോളറ സ്ഥിരീകരിച്ചത്. ഇതേ കോളനിയിലെ 10 പേരും സമാന ലക്ഷണങ്ങളോടെ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഇപ്പോഴും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്. കോളനിയിൽ കോളറ സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പരിധിയിലെ തിരുവണ്ണൂർ, ലക്ഷംവീട്, കുണ്ടാനംകുന്ന് കോളനികളിലും കോളനികളുടെ 500 മീറ്റർ ചുറ്റളവിലും ജില്ലാ ഭരണകൂടം കണ്ടെയിൻമെന്‍റ് സോൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കോളനിയിലെ 30 വയസ്സുകാരി വിജില കോളറ ബാധിച്ച് മരിച്ചത്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനാവശ്യപ്പെട്ട ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരമുള്ള നിയന്ത്രണങ്ങൾ സ്വീകരിക്കണമെന്നും അറിയിച്ചു.

Related articles

See all
Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Latest News

സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നിർമാണം പൂർത്തിയാകും മുൻപേ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ;...

Latest News

തദ്ദേശ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് സർക്കാർ; ഫണ്ട് കുടിശ്ശികയ്ക്കെതിരെ വയനാട് കളക്ടറേറ്റി...

Latest News

'കോൺഗ്രസ് ഭൂമിയിൽ ഡിവൈഎഫ്ഐ ഗുണ്ടായിസം'; സർക്കാരിനെതിരെ സണ്ണി ജോസഫ്

Save your stories

Sign in