Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം, ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം, ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്
കൊച്ചി : സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിന്‍റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സിപിഎമ്മിന്‍റെ അറിവോടെയാണ് ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ആരും എവിടെവെച്ചും ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണുള്ളത്. ഗുണ്ടകളെ അഴിച്ചുവിട്ടിരിക്കുകയാണ്. ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കാന്‍ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. ക്രിമിനലുകളെ സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അതുകൊണ്ട് പാർട്ടിക്ക് ഗുണ്ടകളെ സംരക്ഷിക്കേണ്ടി വരുന്നു. പോലീസ് നടപടിയെടുത്താൽ അതിനെ പിറകോട്ടടിപ്പിക്കാൻ സിപിഎം നേതൃത്വം ഇടപെടുന്നു. ഇത്രയും വലിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആഭ്യന്തര വകുപ്പിൽ ആളില്ലാത്ത അവസ്ഥയാണുള്ളത്. ആഭ്യന്തരവകുപ്പ് പൂർണ്ണപരാജയമാണ്. ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. കോട്ടയത്ത് കാപ്പ ചുമത്തി നാടുകടത്തപ്പെട്ടിരുന്ന ഗുണ്ട 19 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തോട് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in