Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച്ചയ്ക്കില്ല; ആവശ്യം തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഇന്ത്യ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച്ചയ്ക്കില്ല; ആവശ്യം തള്ളി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡല്‍ഹി: ഇന്ത്യാ മുന്നണിയുടെ സുപ്രീം കോടതി മാര്‍ച്ചിന് മുന്നോടിയായി, രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നല്‍കിയ കൂടിക്കാഴ്ചയ്ക്കുള്ള അപേക്ഷ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തള്ളി. ഒക്ടോബര്‍ 12 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്കും 5 മണിക്കും ഇടയില്‍ നേരിട്ടുകണ്ട് നിവേദനം സമര്‍പ്പിക്കാനാണ് പ്രതിപക്ഷ നേതാക്കള്‍ സമയം തേടിയിരുന്നത്.

പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളവയായതിനാല്‍ ഇത്തരമൊരു കൂടിക്കാഴ്ച അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇരുവരുടെയും ഇമെയിലിലേക്ക് മറുപടി അയച്ചു. ഭരണപരമായ ചുമതലകള്‍ ഉപയോഗിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്നും, മൗലികാവകാശ സംരക്ഷണത്തിനായി പ്രതിപക്ഷ നേതാക്കള്‍ക്ക് ജുഡീഷ്യല്‍ നടപടികള്‍ സ്വീകരിക്കാമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

വോട്ട് ചോര്‍ച്ച തടയുക, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ഉറപ്പാക്കുക, വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ (SIR) നിര്‍ത്തിവെക്കുക, ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്.

പ്രതിഷേധത്തിന് പിന്നിലെ കാരണങ്ങള്‍

വോട്ടര്‍പട്ടിക പുതുക്കലിന്റെ മറവില്‍ ക്രമക്കേടുകള്‍ നടത്തുകയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കുകയും ചെയ്യുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ ആരോപിക്കുന്നു. ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ സമാന്തര തീരുമാനങ്ങളില്‍ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ തര്‍ക്കം കൂടുതല്‍ രൂക്ഷമായി. എന്നാല്‍ ഭിന്നഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും കമ്മീഷന്റെ തീരുമാനങ്ങള്‍ നിയമപരമാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

'മാര്‍ച്ച് ഫോര്‍ ഡെമോക്രസി'

തിങ്കളാഴ്ച 'ചലോ ഡല്‍ഹി - മാര്‍ച്ച് ഫോര്‍ ഡെമോക്രസി' എന്ന പേരില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക് കൂറ്റന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.30-ഓടെ കൊണാട്ട് പ്ലേസ് - ബാരാഖംബ റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച പ്രക്ഷോഭകര്‍ക്ക് നേരെ പോലീസും ബി.ജെ.പി പ്രവര്‍ത്തകരും ആക്രമണം അഴിച്ചുവിട്ടതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ഡല്‍ഹിയിലെ പോലീസ് നടപടികളും അറസ്റ്റുകളും കേന്ദ്ര സര്‍ക്കാരിന്റെ ഭയമാണ് കാണിക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കുറ്റപ്പെടുത്തി.
രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

കഴിഞ്ഞ വെള്ളിയാഴ്ച വിജയ് ചൗക്കില്‍ വെച്ച് പ്രതിപക്ഷ എം.പിമാരെ പോലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് 10 അംഗ പ്രതിപക്ഷ സംഘം രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് ചീഫ് ഇലക്ഷന്‍ കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. വിഷയം ഗൗരവമായി പരിശോധിക്കാമെന്നും തെളിവുകള്‍ ഹാജരാക്കാനും രാഷ്ട്രപതി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

ഡൽഹിയെ ജയിലാക്കി മാറ്റി; ആർ.എസ്.എസ് ഗുണ്ടകളെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമർത്തുന്നുവെന്ന് ര...

Popular News

'മാര്‍ച്ച് ഫോര്‍ ഡെമോക്രസി'; ഡല്‍ഹിയില്‍ കനത്ത സുരക്ഷ, ആറ് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

Popular News

"മുത്തശ്ശിയുടെ മരണവിവരമറിഞ്ഞിട്ടും സംസാരിക്കാൻ അനുവദിച്ചില്ല"; ഡൽഹി പോലീസിനെതിരെ തുറന്നുകാ...

Popular News

'ഇന്ത്യയുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാവില്ല', നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് ആഹ്വാനംചെയ...

Save your stories

Sign in