K SUDHAKARAN 'മാറിയ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണം; വിദ്യാഭ്യാസ വകുപ്പിന്‍റേത് ഗുരുതര വീഴ്ച'-കെ.സുധാകരന്‍ എംപി
Jaihind TV News Report
Jaihind TV Web Desk
June 01, 2025
1 min read
•
Updated: June 10, 2026
മാറിയ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗംകെ സുധാകരന്‍ എംപി. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും മാറിയ പാഠപുസ്തകങ്ങള്‍ പലതും സ്‌കൂളുകളില്‍ ലഭ്യമല്ലെന്ന് അധ്യാപകരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അധ്യാപകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചപ്പോള്‍ അവര്‍ക്കുള്ള കൈപ്പുസ്തകം പോലും ലഭ്യമാക്കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം മാറിയ പാഠപുസ്തകങ്ങളുടെ കൈപ്പുസ്തകം നാളിതുവരെ ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കാത്തത് ഗുരുതര വീഴ്ചയാണെന്ന് കെ.സുധാകരന്‍ എംപി പറഞ്ഞു.
ജവഹര്‍ ബാല്‍ മഞ്ച് കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കാം വാട്ടേര്‍സ് ലീഡേര്‍സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനം ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോര്‍ഡിനേറ്റര്‍ സി.വി.എ ജലീല്‍ ക്യാമ്പ് നിര്‍ദേശങ്ങള്‍ നല്‍കി. സംസ്ഥാന കോര്‍ഡിനേറ്റര്‍ ലിഷാ ദീപക്ക് ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ ജെ.മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹാദി ഹസ്സന്‍ മുഖ്യാതിഥിയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10