Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിബിഎസ്ഇ പ്ലസ്ടു ഫലത്തിലെ പിഴവ് സമ്മതിച്ച് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍; ഗ്രേസ് മാര്‍ക്ക് വേണമെന്ന് വിദ്യാര്‍ത്ഥികള്

ബോര്‍ഡിന്റെ സാങ്കേതിക പിഴവ് മൂലം തങ്ങളുടെ ഭാവി പ്രതിസന്ധിയിലായെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. തുടര്‍നടപടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ സിബിഎസ്ഇക്ക് ഔദ്യോഗികമായ...

സിബിഎസ്ഇ പ്ലസ്ടു ഫലത്തിലെ പിഴവ് സമ്മതിച്ച് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍; ഗ്രേസ് മാര്‍ക്ക് വേണമെന്ന് വിദ്യാര്‍ത്ഥികള്

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലത്തിലെ ഗുരുതരമായ പിഴവ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സമ്മതിച്ചതോടെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു. ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലം മാര്‍ക്ക് നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ഫലപ്രഖ്യാപനത്തിലെ കമ്പ്യൂട്ടര്‍ അധിഷ്ഠിത മൂല്യനിര്‍ണ്ണയ സംവിധാനമായ ഒഎസ്എമ്മില്‍ പൊരുത്തക്കേടുകള്‍ സംഭവിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സ്ഥിരീകരിച്ചു. അതിനിടെ, വിഷയത്തില്‍ രാഷ്ട്രീയ പോരും കടുക്കുകയാണ്.


സിബിഎസ്ഇ പ്ലസ്ടു മൂല്യനിര്‍ണ്ണയത്തില്‍ സംഭവിച്ച പിഴവുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്താണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയത്. സിബിഎസ്ഇ ചരിത്രത്തില്‍ ആദ്യമായാണ് ഒഎസ്എം സംവിധാനം നടപ്പിലാക്കുന്നത് എന്നും ഇതില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ സുരക്ഷിതമാണെന്നും അടിയന്തിര തിരുത്തല്‍ നടപടികളിലൂടെ ആശങ്ക പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രിതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ബോര്‍ഡിന്റെ സാങ്കേതിക പിഴവ് മൂലം തങ്ങളുടെ ഭാവി പ്രതിസന്ധിയിലായെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. തുടര്‍നടപടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ സിബിഎസ്ഇക്ക് ഔദ്യോഗികമായി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. പുനര്‍ മൂല്യനിര്‍ണ്ണയത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കി തങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.

കടക്കാനുള്ള നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളും നയരേഖയിലുണ്ടാകും. ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ കേന്ദ്ര സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് നയപ്രഖ്യാപന പ്രസംഗത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി അഭ്യര്‍ത്ഥിക്കും. സാമ്പത്തിക ഞെരുക്കത്തിനിടയിലും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന വ്യക്തമായ രൂപരേഖ ഇതിലുണ്ടാകും.

Related articles

See all
Popular News

‘മൊഗാംബോ മോദി’ ജനാധിപത്യത്തെ തകർക്കുന്നു; രാജ്യത്തിനെതിരായ കുറ്റങ്ങൾക്ക് പ്രധാനമന്ത്രി വില...

Popular News

അറസ്റ്റല്ല, കിഡ്‌നാപ്; ഞാന്‍ ഇന്ത്യന്‍ പൗരന്‍ തന്നെ: പാസ്‌പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി ധ്രു...

Popular News

'പ്രതിഷേധം തടയാന്‍ പൗരസ്വാതന്ത്യം ഹനിക്കരുത്; ജീവനും സ്വാതന്ത്യവും ഒരുപോലെ പ്രധാനം': സുപ്...

Popular News

സിജെപി നേതാക്കളെയും ധ്രുവ് റാഠിയെയും വിട്ടയച്ചു; ഇനി പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് മു...

Save your stories

Sign in