Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിദേശ വിനോദസഞ്ചാരികളെ കബളിപ്പിക്കുന്ന തട്ടിപ്പുസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണം: കാറ്റോ

വിദേശ വിനോദസഞ്ചാരികളെ കബളിപ്പിക്കുന്ന തട്ടിപ്പുസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണം: കാറ്റോ

കൊച്ചി: കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ ടൂര്‍ പാക്കേജ് തട്ടിപ്പുകളില്‍ ശക്തമായ ആശങ്ക രേഖപ്പെടുത്തി കേരള അക്രഡിറ്റഡ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് (KATO). വിനോദസഞ്ചാര മേഖലയ്ക്ക് ആകമാനം വലിയ അപമാനമുണ്ടാക്കുന്ന ഇത്തരം വ്യാജ ഏജന്റുമാര്‍ക്കും തട്ടിപ്പുസംഘങ്ങള്‍ക്കുമെതിരെ പോലീസ് അടിയന്തരവും കര്‍ശനവുമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കാറ്റോ സംസ്ഥാന പ്രസിഡന്റ് നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു.

കേരളത്തിന്റെ വിനോദസഞ്ചാര മേഖല ദശാബ്ദങ്ങളായി കെട്ടിപ്പടുത്തുവന്ന വിശ്വാസ്യതയെയും ആതിഥ്യമര്യാദയെയുമാണ് ഇത്തരം ചില തട്ടിപ്പുകാര്‍ തകര്‍ക്കുന്നത്. വിദേശത്തുനിന്നെത്തുന്ന സഞ്ചാരികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്ത ഹോട്ടല്‍ താമസ സൗകര്യങ്ങളോ യാത്രകളോ നല്‍കാതെ മുങ്ങുന്ന സംഭവം തികച്ചും അപലപനീയമാണ്. പരാതികളുമായി സമീപിക്കുന്ന വിദേശ സഞ്ചാരികളോട് പോലീസ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണം. പരാതികള്‍ ലഭിച്ചാലുടന്‍ തന്നെ കേസെടുക്കാനും കുറ്റവാളികളെ പിടികൂടാനും സഹായകരമായ രീതിയില്‍ പ്രത്യേക പോലീസ് ഹെല്‍പ്പ് ഡെസ്‌കുകളും ടൂറിസം വിജിലന്‍സ് സംവിധാനങ്ങളും വിമാനത്താവളങ്ങളിലും പ്രധാന ടൂറിസം കേന്ദ്രങ്ങളിലും ശക്തിപ്പെടുത്തണം.

അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരിലൂടെ മാത്രം ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യാന്‍ വിനോദസഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ട്. കേരള ടൂറിസത്തിന്റെ അന്തസ്സും പ്രശസ്തിയും സംരക്ഷിക്കാന്‍ സര്‍ക്കാരും പോലീസും ടൂറിസം വകുപ്പും സംയുക്തമായി അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നഹാസ് പത്തനംതിട്ട പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സി.എം.ആർ.എൽ - എക്സാലോജിക് ഇടപാട്: പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരി...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in