Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു; മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

നടന്‍ സിദ്ദിഖിനെതിരെ കേസെടുത്തു; മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം
  തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി മ്യൂസിയം പോലീസ് കേസെടുത്തു. യുവ നടിയുടെ പരാതിയിലാണ് കേസെടുത്തത്. 2016-ല്‍ തലസ്ഥാനത്തെ ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്ന യുവനടിയുടെ വെളിപ്പെടുത്തലിലാണ് കേസ്. ആരോപണം ഉയർന്നതിനെ തുടർന്ന് താരസംഘടനയായ എഎംഎംഎയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. മുകേഷും ജയസൂര്യയും ഉൾപ്പെടെ 7 പേർക്കെതിരെ നടി മിനു മുനീർ നൽകിയ പരാതിയിലുള്ള അന്വേഷണ തീരുമാനവും ഇന്നുണ്ടാകും. ആരോപണ വിധേയനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കൂടുതൽ ശക്തമായി. മുകേഷ് രാജിവെച്ച് അന്വേഷണം നേരിടണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. മുകേഷിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന് കൊല്ലത്ത് മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. മീനു മുനീറിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു നടി കൂടി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. നടിയുടെ അമ്മയോട് മോശമായി പെരുമാറി എന്ന പരാതിയാണ് ഇവർ ഉയർത്തിയത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in