Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Payyannur SFI attack| പയ്യന്നൂരില്‍ കെ.എസ്.യു. നേതാവിനെ ആക്രമിച്ച കേസില്‍ 7 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

Payyannur SFI attack|    പയ്യന്നൂരില്‍ കെ.എസ്.യു. നേതാവിനെ ആക്രമിച്ച കേസില്‍ 7 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു
കണ്ണൂര്‍: പയ്യന്നൂര്‍ കോളേജില്‍ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് സണ്ണിയെ ആക്രമിച്ച സംഭവത്തില്‍ ഏഴ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിക്കേറ്റ ചാള്‍സ് സണ്ണിയുടെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. എസ്.എഫ്.ഐ. നേതാക്കളായ ആഷിഷ്, അശ്വിന്‍, അഭിറാം കോറോം, നീരജ്, ആകാശ് പലിയേരി, ഹഫാം ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ചാള്‍സ് സണ്ണി തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ ആന്തരിക രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി കെ.എസ്.യു. നേതാക്കള്‍ വ്യക്തമാക്കി. എസ്.എഫ്.ഐ.യുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു. പയ്യന്നൂര്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാനും മാനേജ്മെന്റ് തീരുമാനിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in