Logo
Sun, Jun 07, 2026 • 12:49 PM
LIVE TV
Watch

No business videos available

No Middle East videos available

മാസപ്പടി കേസ്; 'സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു': കെ. സുധാകരൻ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 13, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

മാസപ്പടി കേസ്; 'സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടു': കെ. സുധാകരൻ എംപി
  തിരുവനന്തപുരം: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ മൊഴിയെടുത്ത സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്ന് കെ. സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ അന്വേഷണങ്ങളെല്ലാം വെറും പ്രഹസനമായിട്ടേ ഞങ്ങള്‍ കാണുന്നുളളൂവെന്നും സുധാകരന്‍ വ്യക്തമാക്കി. ഈ സര്‍ക്കാര്‍ സത്യസന്ധമായിരുന്നുവെങ്കില്‍ എന്നോ അന്വേഷണം നടത്താനുള്ള ജാഗ്രത കാണിക്കേണ്ടതായിരുന്നു. സംഭവം നടന്നിട്ട് എത്ര കാലമായി? തണുത്തുറച്ച ഒരു കേസായി ഇത് മാറി. ഇപ്പോള്‍ എസ്എഫ്‌ഐഒ ചെയ്യാന്‍ പോകുന്നു എന്ന് പറയുന്നതിനകത്ത് ഞങ്ങള്‍ക്കൊന്നുമൊരു പ്രതീക്ഷയില്ല. സത്യസന്ധമായ കാര്യങ്ങള്‍ പുറത്തുവരുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല. അവിടെയും വിലക്കും നിയന്ത്രണവും വരാം. അതിനുളള സാധ്യതകളാണ് ഞങ്ങള്‍ കാണുന്നത്. അതിന്‍റെ റിസള്‍ട്ട് വരട്ടെ, എന്നിട്ട് നമുക്ക് പ്രതികരിക്കാമെന്നും കെ. സുധാകരന്‍ പറഞ്ഞു.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10