Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്; വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി,  കേസെടുത്ത് പോലീസ്

രഞ്ജിത്ത് ശ്രീനിവാസ് വധക്കേസ്; വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി,  കേസെടുത്ത് പോലീസ്
തൃശൂർ: ബിജെപി പ്രവർത്തകൻ രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണിമുഴക്കിയ യുവാവിനെതിരെ  പോലീസ് കേസെടുത്തു.  വടക്കേക്കാട് പോലീസാണ് കേസെടുത്തത്. ഫേസ്ബുക്കിൽ ആഷിക് ഉമർ എന്ന പേരിലുള്ള അക്കൗണ്ട് ഉടമക്കെതിരെയാണ് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആഷിക് സോഷ്യൽ മീഡിയ വഴിയാണ് ജഡ്ജിക്കെതിരെ ഭീഷണി സന്ദേശം പുറപ്പെടുവിച്ചത്.  വിധി പ്രസ്താവിച്ച മുപ്പതാം തീയതിയാണ് സംഭവം. ഇത്തരം പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് വഴി ഇദ്ദേഹം രാഷ്ട്രീയ വർഗീയ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന വിലയിരുത്തലിനെ തുടർന്നാണ് പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in