SHIP ACCIDENT| കേരളതീരത്ത് ചരക്കുകപ്പലിന് തീ പിടിച്ചു; അമ്പതോളം കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു
Jaihind TV News Report
Jaihind TV Web Desk
June 09, 2025
1 min read
•
Updated: June 06, 2026
കൊളംബോയില്‍ നിന്ന് മുംബൈയിലേയ്ക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറ് ഭാഗത്തായി കേരള തീരത്തുനിന്ന് 120 കിലോമീറ്റര്‍ അകലെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. വാന്‍ഹായ് 503 എന്ന സിംഗപ്പൂര്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. തീപിടിത്തത്തെത്തുടര്‍ന്ന് 50 കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചതായും വിവരമുണ്ട്.
650ല്‍ അധികം കണ്ടെയ്നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നതായാണ് വിവരം. 40 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നുവെന്നും ഇവരില്‍ 18 പേര്‍ കടലില്‍ ചാടിയതായും സൂചനയുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും സംഘങ്ങള്‍ കൊച്ചിയില്‍ നിന്ന് സംഭവ സ്ഥലത്തേയ്ക്ക് പുറപ്പെട്ടു. ബേപ്പൂരില്‍ നിന്നും സംഘമെത്തുമെന്ന് വിവരമുണ്ട്. ഹെലികോപ്ടറുകളും ഡോണിയര്‍ വിമാനങ്ങളും രക്ഷാദൗത്യത്തിലുണ്ട്. കപ്പലില്‍ നിരവധി തവണ പൊട്ടിത്തെറികള്‍ ഉണ്ടായെന്നും പറയപ്പെടുന്നു. മദര്‍ഷിപ്പുകളില്‍ വരുന്ന കണ്ടെയ്നറുകള്‍ വിവിധ തുറമുഖങ്ങളില്‍ എത്തിക്കുന്ന ഫീഡര്‍ ഷിപ്പാണ് അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രണ്ട് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്നും പുറപ്പെട്ടത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10