Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കളമശ്ശേരിയില്‍ കാര്‍ തല കീഴായ് മറിഞ്ഞു; അപകടകാരണം വെള്ളക്കെട്ട്

കളമശ്ശേരിയില്‍ കാര്‍ തല കീഴായ് മറിഞ്ഞു; അപകടകാരണം വെള്ളക്കെട്ട്
എറണാകുളം കളമശ്ശേരിയില്‍ കാര്‍ തല കീഴായ് മറിഞ്ഞു. കളമശ്ശേരി അപ്പോളോ ജംഗ്ഷന് സമീപത്തെ മേല്‍പ്പാലത്തില്‍ ഇന്ന് പുലര്‍ച്ചെ 5:15 ഓടുകൂടിയാണ് അപകടം നടന്നത്. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജെയിംസിന് സാരമായ പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇയള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നിലുണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് പിന്നാലെ കാറില്‍ വന്നിരുന്ന ജെയിംസ് കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്റെ സൈഡില്‍ ഇടിച്ച് മറിയുകയായിരുന്നു. ആലുവ ഭാഗത്തേക്ക് പോകുമ്പോള്‍ പാലത്തിന്റെ തുടക്ക ഭാഗത്തിലുള്ള വെള്ളക്കെട്ട് ഇതിനുമുമ്പും അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇരുചക്ര വാഹന യാത്ര ഉള്‍പ്പെടെ വളരെ ഭീതിയോടെയാണ് ഇതിലൂടെ കടന്നു പോകുന്നത്. ഈ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in