ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് വയനാട് സ്ഥാനാര്‍ത്ഥിത്വം : രാഹുല്‍ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
April 02, 2019
1 min read
•
Updated: June 05, 2026
ന്യൂഡല്‍ഹി: തന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ദക്ഷിണേന്ത്യയെ തഴയുന്നവര്‍ക്കുള്ള മറുപടിയാണ് തന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വമെന്നായിരുന്നു രാഹുലിന്റെ മറുപടി. ദക്ഷിണേന്ത്യയെ പ്രധാനമന്ത്രി നരേന്ദ്രമോദി തഴഞ്ഞു. ദക്ഷിണേന്ത്യക്കാരെ പല ഘട്ടത്തിലും മോദി മാറ്റിനിര്‍ത്തി. ഞാന്‍ അവിടത്തെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന പ്രഖ്യാപനമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നല്‍കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്തെ സുപ്രധാന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും അതിലൊന്നും തങ്ങള്‍ വീഴില്ലെന്നും രാഹുല്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെന്ന് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉറപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുടക്കം മുതല്‍ ബി.ജെ.പിയും സി.പി.എമ്മും രംഗത്തെത്തിയിരുന്നു. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയ വത്ക്കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെയായിരുന്നു മോദിയുടെ വര്‍ഗീയ പരമാര്‍ശം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10