Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തില്‍ മത്സരിക്കുന്നത് ഒറ്റ ഇന്ത്യയെന്ന സന്ദേശം നല്‍കാന്‍: രാഹുല്‍ഗാന്ധി

കേരളത്തില്‍ മത്സരിക്കുന്നത് ഒറ്റ ഇന്ത്യയെന്ന സന്ദേശം നല്‍കാന്‍: രാഹുല്‍ഗാന്ധി
താന്‍ കേരളത്തില്‍ മത്സരിക്കുന്നത് ഒറ്റ ഇന്ത്യയെന്ന സന്ദേശം നല്‍കാനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. അനൈക്യത്തിന്റെ സന്ദേശം കൊടുക്കാന്‍ താനില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി തന്റെ പ്രചരണത്തിനിടയില്‍ സി.പി.എമ്മിനെതിരെ ഒരു വാക്ക് പോലും പറയുകയില്ലെന്നും വ്യക്തമാക്കി. നരേന്ദ്ര മോദിക്കും ആര്‍എസ്എസ് സംഘപരിവാര്‍ ആശയങ്ങള്‍ക്കും എതിരെയാണ് താന്‍ മത്സരിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ദക്ഷിണേന്ത്യയോട് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും ഭാഷയും സംസ്‌കാരവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുമെതിരെ ഒറ്റ ഇന്ത്യയെന്ന സന്ദേശം ഉയര്‍ത്തിക്കാണിക്കാനാണ് തന്റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ത്ഥിത്വും. സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇടയില്‍ രാഷ്ട്രീയ സൗഹൃദ മല്‍സരം മാത്രമേ ഉദ്ദേശിക്കുന്നുള്ളുവെന്നും രാഹുല്‍ വ്യക്തമാക്കി. തന്റെ സിപിഐഎം സുഹൃത്തുക്കള്‍ക്കും മറ്റും താന്‍ ഇവിടെ മല്‍സരിക്കുന്നതില്‍ അതൃപ്തിയുണ്ട്, എന്നാല്‍ സിപിഐഎമ്മിനെതിരെയല്ല തന്റെ മല്‍സരമെന്നും രാജ്യത്തെ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരെ ഒറ്റ രാജ്യമെന്ന സന്ദേശം നല്‍കാനാണ് കേരളത്തില്‍ മല്‍സരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

തോമസ് ഐസക്കിന്റെ '30,000 കോടി' വാദം തള്ളി മുഖ്യമന്ത്രി; 32,000 കോടിയുടെ കടബാധ്യതയിൽ മറുപടി...

Save your stories

Sign in