Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KOZHIKODE LOCAL BODY ELECTION| സ്ഥാനാര്‍ത്ഥി തര്‍ക്കം: കോഴിക്കോട് CPM സ്ഥാനാര്‍ത്ഥിപ്പട്ടിക നീട്ടി വെച്ചു

KOZHIKODE LOCAL BODY ELECTION| സ്ഥാനാര്‍ത്ഥി തര്‍ക്കം: കോഴിക്കോട് CPM സ്ഥാനാര്‍ത്ഥിപ്പട്ടിക നീട്ടി വെച്ചു
കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക നീട്ടി വച്ചു. കോട്ടുളി ഉള്‍പ്പെടെയുള്ള വിവിധ വാര്‍ഡുകളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്ഥാനാര്‍ഥി പട്ടിക അന്തിമമാകാത്തത്. എന്നാല്‍ ഇന്നലെ നടന്ന സിപിഎം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. കോഴിക്കോട് കോട്ടുളി ഉള്‍പ്പെടെയുള്ള വിവിധ വാര്‍ഡുകളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക അന്തിമമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ പ്രഖ്യാപനം ഉണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചെങ്കിലും ആര്‍ജെഡിക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല. 28 ഡിവിഷനുകള്‍ ഉള്ള ജില്ലാ പഞ്ചായത്തിലെ 24 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. സിപിഐയും ആര്‍ജെഡിയും നാല് സീറ്റുകളിലും എന്‍ സി പി കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ എസ്, ഐഎന്‍എല്‍ കക്ഷികള്‍ ഓരോ സീറ്റിലും മത്സരിക്കും. അതേസമയം സ്ഥാര്‍ത്തി പട്ടിക സാമുദായിക പ്രാതിനിധ്യം ഉള്‍പ്പെടെ പാലിച്ചില്ലെന്ന് പരാതിയും ഉയരുന്നുണ്ട്.

Related articles

See all
Latest News

ശബരിമല സ്വർണ്ണക്കൊള്ള മുതൽ വർഗീയ വിഭജനം വരെ: എൽഡിഎഫ് ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തെന്ന...

Latest News

എൽഡിഎഫ് തോറ്റത് കമ്യൂണിസ്റ്റ് അഴിമതി കാരണം; സി.പി.എമ്മുമായി കൂട്ടുകെട്ടിന് ഇല്ലെന്ന് കോൺഗ്...

Latest News

'ജനങ്ങള്‍ സര്‍ക്കാരിനെ നിര്‍ത്തി പൊരിച്ചു'; ബിജെപിക്ക് ചിലയിടങ്ങളില്‍ ഉണ്ടായ മുന്നേറ്റത്തി...

Latest News

കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്ല; കേരളത്തിലും വോട്ട് ചോര...

Save your stories

Sign in