NILAMBUR BY-ELECTION| നിലമ്പൂരില്‍ പ്രചരണ ചൂട്; യുഡിഎഫ് ഏറെ മുന്നില്‍
Jaihind TV News Report
Jaihind TV Web Desk
June 05, 2025
1 min read
•
Updated: June 09, 2026
നിലമ്പൂരില്‍ പ്രചരണ ചൂടേറുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. സര്‍ക്കാരിന്റെ ഭരണപരാജയവും ജനവിരുദ്ധ നയങ്ങളും ഒന്നൊന്നായി തുറന്നുകാട്ടിയുള്ള യുഡിഎഫ് പ്രചരണത്തിന് മുന്നില്‍ ഇടതുമുന്നണി അടിപതറുന്ന കാഴ്ചകളാണ് നിലമ്പൂരില്‍ ഉയരുന്നത്. പ്രചരണത്തില്‍ ഏറെ മുന്നിലായ ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനം തുടരുകയാണ്. എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലിയില്‍ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഇന്നത്തെ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കരുളായി പഞ്ചായത്തില്‍ നടക്കുന്ന പര്യടന പരിപാടിയുടെ സമാപന സമ്മേളനം പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നാണ്. നിലവില്‍ 14 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. വൈകുന്നേരം 3 മണിയോടെ ആരൊക്കെ മത്സരരംഗത്ത് അവശേഷിക്കുന്നു എന്നതില്‍ വ്യക്തമായ ഒരു ചിത്രം തെളിയും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10