Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

BREAKING NEWS: കൊവിഡ് യാത്രാ പ്രതിസന്ധിക്കിടെ ദുബായില്‍ നിന്ന് എമിറേറ്റ്‌സ് കൊച്ചിയ്ക്കും തിരുവനന്തപുരത്തേയ്ക്കും താല്‍ക്കാലിക സര്‍വീസ് : മടക്കയാത്രയില്‍ കാര്‍ഗോ മാത്രം ; യാത്രക്കാരെ കയറ്റില്ല

BREAKING NEWS: കൊവിഡ് യാത്രാ പ്രതിസന്ധിക്കിടെ ദുബായില്‍ നിന്ന് എമിറേറ്റ്‌സ് കൊച്ചിയ്ക്കും തിരുവനന്തപുരത്തേയ്ക്കും  താല്‍ക്കാലിക സര്‍വീസ് : മടക്കയാത്രയില്‍  കാര്‍ഗോ മാത്രം ; യാത്രക്കാരെ കയറ്റില്ല
ദുബായ് : കേന്ദ്രമായ എമിറേറ്റ്‌സ് വിമാനക്കമ്പനി, ഏപ്രില്‍ ആറ് മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍, കൊച്ചിയിലേക്കും തിരുവനന്തപുരത്തേയ്ക്കും താല്‍ക്കാലിക സര്‍വീസ് നടത്തുമെന്ന് സൂചന. എന്നാൽ , ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് മൂലം നിര്‍ത്തിവെച്ച സ്ഥലങ്ങളിലേക്ക് ചെറിയ രീതിയില്‍ സര്‍വീസ് പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇതോടൊപ്പം, യു.എ.ഇയില്‍ വിമാന വിലക്ക് മൂലം കുടുങ്ങി കിടക്കുന്നവരെ അതാത് രാജ്യങ്ങളില്‍ എത്തിക്കുക എന്ന വലിയ ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് അറിയുന്നു. അതേസമയം കേരളത്തില്‍ നിന്നു ദുബായിലേക്ക് മടങ്ങുന്ന യാത്രയില്‍ വിമാനത്തില്‍ യാത്രക്കാരെ കയറ്റില്ല. മറിച്ച് വിമാനം കാര്‍ഗോ ആവശ്യങ്ങള്‍ക്ക് മാത്രമായിട്ടാണ് ഉപയോഗിക്കുക. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബംഗളുരു, ചെന്നൈ എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കും എമിറേറ്റ്‌സ് താല്‍ക്കാലിക സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നറിയുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in