Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Auto

ബിഎംഡബ്ല്യു എക്‌സ്7 ഇന്ത്യൻ വിപണിയിൽ

ബിഎംഡബ്ല്യു എക്‌സ്7 ഇന്ത്യൻ വിപണിയിൽ
ജർമ്മൻ വാഹന നിർമ്മാതാക്കളുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്യുവിയായ ബിഎംഡബ്ല്യു എക്‌സ്7 ഇന്ത്യൻ വിപണിയിൽ. തൽക്കാലം എക്‌സ്‌ഡ്രൈവ്40 ഐ, എക്‌സ്‌ഡ്രൈവ് 30ഡി ഡിപിഇ സിഗ്‌നേച്ചർ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകൾ അഥവാ വേരിയന്‍റുകളിൽ ബിഎംഡബ്ല്യു എക്‌സ്7 ലഭിക്കും. 98.90 ലക്ഷം രൂപയാണ് ഇന്ത്യയിൽ എക്‌സ് ഷോറൂം വില. ബിഎംഡബ്ല്യു എക്‌സ്5 എസ്യുവിയുടെ മുകളിലാണ് പൂർണ്ണമായും പുതിയ മോഡലിന് സ്ഥാനം. 30ഡി വേരിയന്‍റ് ഇന്ത്യയിൽ അസംബിൾ ചെയ്യുമ്പോൾ 40ഐ വേരിയന്‍റ് പൂർണ്ണമായും നിർമ്മിച്ചശേഷം ഇറക്കുമതി ചെയ്യും. മെഴ്‌സേഡസ് ബെൻസ് ജിഎൽഎസ്, ലാൻഡ് റോവർ റേഞ്ച് റോവർ തുടങ്ങിയ വലിയ ആഡംബര എസ്യുവികളാണ് എതിരാളികൾ. 3.0 ലിറ്റർ, ഇൻലൈൻ 6, ടർബോ പെട്രോൾ എൻജിനാണ് എക്‌സ്‌ഡ്രൈവ്40ഐ വേരിയന്‍റിന് കരുത്തേകുന്നത്. ഈ മോട്ടോർ 340 എച്ച്പി കരുത്തും 450 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. എക്‌സ്‌ഡ്രൈവ്30ഡി വേരിയന്‍റിൽ നൽകിയിരിക്കുന്ന 3.0 ലിറ്റർ, ഇൻലൈൻ 6, ടർബോ ഡീസൽ എൻജിൻ 265 എച്ച്പി കരുത്തും 620 എൻഎം ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്. എക്‌സ്7 എസ്യുവിയുടെ എം50ഡി എന്ന ടോപ് വേരിയന്‍റ് ഈ വർഷം ഒക്‌റ്റോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കും.

Related articles

See all
Popular News

'ഡാവിഞ്ചി' സസ്‌പെൻഷനുമായി പുതിയ ഥാർ റോക്‌സ് അപ്‌ഡേറ്റ് പതിപ്പ് എത്തുന്നു; പരീക്ഷണയോട്ട ചിത...

Popular News

ലീറ്ററിന് 29 കി.മീ മൈലേജുമായി റെനോ ഡസ്റ്റർ ഹൈബ്രിഡ് എത്തുന്നു; ബുക്കിങ് ആരംഭിച്ചു

Popular News

കറുപ്പിലും വെളുപ്പിലും മാസ്സ് കാട്ടി ഹെക്ടർ: സ്‌പെഷൽ ലിമിറ്റഡ് എഡിഷനുകളുമായി എംജി മോട്ടോർ...

Popular News

പുതിയ ലുക്കിൽ, കിടിലൻ ഫീച്ചറുകളോടെ ബജാജ് പൾസർ RS200 എത്തുന്നു; ചിത്രങ്ങൾ പുറത്ത്!

Save your stories

Sign in