Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധമാകുന്നു'; രൂക്ഷവിമർശനവുമായി ബിനു ചുള്ളിയിൽ

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധമാകുന്നു'; രൂക്ഷവിമർശനവുമായി ബിനു ചുള്ളിയിൽ

തിരുവനന്തപുരം: സി.പി.എമ്മും വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളായ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ബി.ജെ.പിയുടെ ആയുധമായി മാറുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍. കണ്ണൂരില്‍ കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡി.വൈ.എഫ്.ഐ-സി.പി.എം സംഘം നടത്തിയ ആക്രമണം തികച്ചും പ്രതിഷേധാര്‍ഹമാണെന്നും  അദ്ദേഹം തുറന്നടിച്ചു. 

അക്രമത്തിന് മുതിരാന്‍ ഡി.വൈ.എഫ്.ഐ മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് പരസ്യമായി ആഹ്വാനം ചെയ്യുന്നത്. മുന്‍പ് യൂത്ത് കോണ്‍ഗ്രസ് ഏതെങ്കിലും ജനപ്രതിനിധിയെയോ മന്ത്രിയെയോ വഴിതടഞ്ഞ് ആക്രമിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.   തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും അതിന്റെ ഹോസ്റ്റലിലും എത്രയും വേഗം 'ഓപ്പറേഷന്‍ തൂഫാന്‍' പരിശോധിച്ച് അരാജകത്വം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോളേജിലെ വിദ്യാര്‍ത്ഥിയല്ലാത്ത എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവിന് യൂണിവേഴ്സിറ്റി കോളേജില്‍ എന്താണ് കാര്യം? പഠിക്കാത്ത ആളുകള്‍ ഹോസ്റ്റലും ക്യാമ്പസും താവളമാക്കുന്നത് എന്തിനാണെന്നും ബിനു ചുള്ളിയില്‍ കുറ്റപ്പെടുത്തി. യൂണിവേഴ്സിറ്റി കോളേജും ഹോസ്റ്റലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെയും അക്രമങ്ങളുടെയും താവളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും ബി.ജെ.പി സര്‍ക്കാരിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് ജനാധിപത്യ രീതിയില്‍ പ്രതിഷേധ സമരം നടത്തുമ്പോള്‍ എസ്.എഫ്.ഐക്ക് എന്തിനാണ് ഇത്ര ചൊറിച്ചില്‍ എന്നും അദ്ദേഹം ചോദിച്ചു. ഡി.വൈ.എഫ്.ഐ നേതാവ് ആഹ്വാനം ചെയ്തതനുസരിച്ചാണ് കണ്ണൂരില്‍ മന്ത്രിയുടെ വാഹനത്തിന് നേരെ അക്രമം നടന്നത്. യൂത്ത് കോണ്‍ഗ്രസ് ഭരണഘടനയും നിയമവും അനുസരിച്ച് പൂര്‍ണ്ണമായും ജനാധിപത്യ രീതിയില്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ബിനു ചുള്ളിയില്‍ കൂട്ടിച്ചേര്‍ത്തു.



Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in