Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാലക്കാട് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ വൻ തട്ടിപ്പ്; ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്

പാലക്കാട് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ വൻ തട്ടിപ്പ്; ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്
  പാലക്കാട് : സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ വൻ തട്ടിപ്പ്. പാലക്കാട് കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്‍റ് ക്രെഡിറ്റ് സഹകരണ സംഘത്തിലാണ് 45 ലക്ഷം രൂപയിലധികം തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. സംഘത്തിലെ ഹോണററി സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വൻ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയത്. സ്ഥാപനത്തിലെ പ്യൂണായ കെ.പി മണികണ്ഠൻ സ്ഥിരം നിക്ഷേപകരുടെ പലിശ തുകയിൽ കൃത്രിമം കാണിച്ച് തട്ടിയെടുക്കുകയായിരുന്നു. സംഘത്തിന്‍റെ പണം മണികണ്ഠൻ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഘത്തിൽ നിന്നും വായ്പ എടുത്ത 24 പേരെ കുറിച്ച് യാതെരു വിശദാംശങ്ങളും പരിശോധനയിൽ ഹാജരാക്കനായില്ല. ഇവരുടെ ഒപ്പ് പോലും സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. ഭരണ സമിതി അംഗങ്ങളുടെ അറിവോടെയാണ് സാമ്പത്തിക തട്ടിപ്പ് നടന്നതെന്ന് ആരോപിച്ച് കോൺഗ്രസ് സൊസൈറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വ്യക്തിഗത ജാമ്യത്തിന്മേൽ മാത്രം ബിസിനസ് വായ്പകൾക്ക് പണം നൽകിയത് ഗുരുതര വീഴ്ചയാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഭരണ സമതിയുടെ വീഴ്ചകളും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. വായ്പക്കാരിൽ നിന്നും റിസ്ക്ക് ഫണ്ട് ഈടാക്കുകയോ അഗത്വം എടുക്കുകയോ ചെയ്തിട്ടില്ല. വായ് എടുത്തവർ മരിച്ചാൽ ഉണ്ടാക്കുന്ന എല്ലാ നഷ്ടങ്ങൾക്കും ഭരണ സമിതി ഉത്തരവാദിത്വം വഹിക്കണം. വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

Related articles

See all
Latest News

പാലക്കാട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷം; പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിനും 15 പേരും ജില്...

Latest News

ആളിയാർ ഡാമിലെ വെള്ളം ചോർത്താന്‍ തമിഴ്നാട് നീക്കം: കണ്ണടച്ച് കേരള സര്‍ക്കാർ; ശക്തമായ പ്രതിഷ...

Latest News

'എന്നെ ജീവിക്കാന്‍ അനുവദിക്കൂ, അല്ലെങ്കില്‍ കൊല്ലൂ'; പൊട്ടിക്കരഞ്ഞ് സ്വപ്ന, ബോധരഹിതയായി കു...

Latest News

'ആരോഗ്യമന്ത്രി എന്തിനായിരുന്നു വന്നത്? അട്ടപ്പാടിയില്‍ എന്താണ് നടക്കുന്നതെന്ന് സർക്കാരിന്...

Save your stories

Sign in