മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം; മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍ കത്ത് നല്‍കി
Jaihind TV News Report
Jaihind TV Web Desk
May 02, 2020
1 min read
•
Updated: June 10, 2026
ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് അതീവജാഗ്രതയോടെയും കരുതലോടെയും വേണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കൊവിഡിനെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതില്‍ മദ്യശാലകള്‍ അടഞ്ഞുകിടന്നത് നിര്‍ണായകമായിരുന്നുവെന്നത് ഏവരും സമ്മതിക്കുന്നതാണ്. ശാരീരിക പ്രതിരോധശേഷി വര്‍ധിപ്പിച്ചും കുടുംബ ഭദ്രതയും സമാധാനവും മെച്ചപ്പെടുത്തിയും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വലിയതോതില്‍ സഹായകരമായത് മദ്യശാലകള്‍ അടച്ചുപൂട്ടിയ സാഹചര്യമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. അതിനാല്‍ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കരുതെന്നും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
വി.എം സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്‍റെ പൂര്‍ണരൂപം
പ്രിയപ്പെട്ട മുഖ്യമന്ത്രി,
ലോക്ക് ഡൗണ്‍ സംബന്ധിച്ച കേന്ദ്രനിര്‍ദ്ദേശങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിരിക്കുകയാണല്ലോ.
ഇതില്‍ മദ്യവില്പനസംബന്ധിച്ച് ചില അവ്യക്തതകള്‍ വന്നിട്ടുള്ളത് ശ്രദ്ധയില്പ്പെട്ടിരിക്കുമെന്RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10