Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രവാസികളുടെ ക്വാറന്‍റൈന്‍: സർക്കാർ തീരുമാനം മനുഷ്യത്വരഹിതമായ നടപടിയെന്ന് ബെന്നി ബെഹനാൻ എം പി

പ്രവാസികളുടെ ക്വാറന്‍റൈന്‍: സർക്കാർ തീരുമാനം മനുഷ്യത്വരഹിതമായ നടപടിയെന്ന് ബെന്നി ബെഹനാൻ എം പി
വിദേശത്ത് നിന്നും എത്തുന്ന പ്രവാസികളോട് ക്വാറന്‍റൈന്‍ ഫീസ് വാങ്ങാനുള്ള സർക്കാർ തീരുമാനം മനുഷ്യത്വ രഹിതമായ നടപടിയാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എം പി. വിദേശത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറകണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തേക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് യാത്ര സൗകര്യവും ക്വാറന്‍റൈനും സർക്കാർ ഒരുക്കണം. ക്വാറന്‍റൈന് പണം നൽകണം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഞെട്ടലുളവാക്കി. ക്വാറന്‍റൈന്‍ ചെലവ് പ്രവാസികൾ വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ സർക്കാറിന്‍റെ പൊള്ളത്തരം പുറത്തായെന്നും  മുഖ്യമന്ത്രി പ്രവാസികളെ വഞ്ചിച്ചിരിക്കുകയാണെന്നും ബെന്നി ബെഹനാൻ എം.പി. പറഞ്ഞു 153000 പേർക്ക് ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കി എന്നാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയത്. 85000കോടി രൂപ സംസ്ഥാനത്ത് നിക്ഷേപം നടത്തിയ  പ്രവാസി സമൂഹത്തെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രി നിലപാട് തിരുത്താൻ തയ്യാറാകണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. സർക്കാർ ആവശ്യപ്പെട്ടാൽ പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാനുള്ള പണം നൽകുന്ന കാര്യത്തിൽ കോൺഗ്രസും യുഡിഎഫും തീരുമാനമെടുക്കുമെന്നും ബെന്നി ബെഹനാൻ എം.പി. വ്യക്തമാക്കി.

Related articles

See all
Popular News

സി.എം.ആര്‍.എല്‍ - എക്സലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും;...

Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Save your stories

Sign in