Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

T Siddique| 'മോദിയെപ്പോലെ പെരുമാറുന്നു'; സിപിഎം ജില്ലാ സെക്രട്ടറിയെ വിമര്‍ശിച്ച് ടി. സിദ്ദീഖ്

T Siddique| 'മോദിയെപ്പോലെ പെരുമാറുന്നു'; സിപിഎം ജില്ലാ സെക്രട്ടറിയെ വിമര്‍ശിച്ച് ടി. സിദ്ദീഖ്
മാനന്തവാടി: വയനാട് സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ദീഖ്. ബി.ജെ.പിക്ക് എതിരെ സംസാരിക്കുന്നതിന് പകരം അവര്‍ക്ക് ആയുധം നല്‍കുകയാണ് റഫീഖ് ചെയ്തതെന്നും സിദ്ദീഖ് ആരോപിച്ചു. ഇലക്ടറല്‍ ഓഫീസറുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് സി.പി.എം ജില്ലാ സെക്രട്ടറി തനിക്കെതിരെ ആരോപിക്കുന്നതെന്ന് ടി. സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയാണ് വയനാട് ജില്ലാ സി.പി.എം സെക്രട്ടറി പെരുമാറുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. പെരുമണ്ണയില്‍ നിന്ന് തന്റെ പേരും താമസ സ്ഥലവും മാറ്റുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, വേറെ എവിടെയെങ്കിലും വോട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടത് ഇലക്ടറല്‍ ഓഫീസറുടെ ഉത്തരവാദിത്തമാണ്. ഈ വീഴ്ചയാണ് സി.പി.എം ജില്ലാ സെക്രട്ടറി തന്റെ മേല്‍ ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്തിമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമുണ്ടെന്നും, കൃത്യമായി പരിശോധിക്കാതെ എന്തെങ്കിലും വിളിച്ചുപറയുന്നത് സി.പി.എം ജില്ലാ സെക്രട്ടറിക്ക് ചേര്‍ന്ന പണിയല്ലെന്നും ടി. സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Save your stories

Sign in