Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

SCHOOL REOPENING| വേനലവധിക്ക് വിട, വീണ്ടും സ്‌കൂളിലേക്ക്; സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും

SCHOOL REOPENING|  വേനലവധിക്ക് വിട, വീണ്ടും സ്‌കൂളിലേക്ക്; സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും
  മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴയിലെ കലവൂര്‍ ഗവ ഹൈസ്‌കൂളില്‍ നടക്കും. രാവിലെ 9.30ന് പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 44 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് വിദ്യാലയങ്ങളിലെത്തും. സ്‌കൂള്‍ തുറന്ന് ആദ്യത്തെ രണ്ടാഴ്ചകളില്‍ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങള്‍, പോക്‌സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങള്‍ അറിയേണ്ട സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. ഒന്നാം ക്ലാസ്സില്‍ പ്രവേശന പരീക്ഷ നടത്തുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നിടപടി സ്വീകരിക്കും. പ്രവേശന പരീക്ഷ നടത്തി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പുതിയ ടൈംടേബിളോടെ, അധിക അരമണിക്കൂറോടെയുള്ള മാറ്റങ്ങളോടെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ഹൈസ്‌കൂള്‍ ക്ലാസുകള്‍ രാവിലെയും ഉച്ചയ്ക്കും 15 മിനിറ്റ് വീതം വര്‍ദ്ധിപ്പിക്കും. ക്ലാസുകള്‍ രാവിലെ 9.45 ന് ആരംഭിച്ച് വൈകുന്നേരം 4.15 ന് അവസാനിക്കും. 1100 മണിക്കൂര്‍ പഠന സമയം ഉറപ്പാക്കാന്‍ ഹൈസ്‌കൂളുകള്‍ക്ക് ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസങ്ങളായിരിക്കും. തുടര്‍ച്ചയായി ആറ് പ്രവൃത്തി ദിവസങ്ങള്‍ ഇല്ലാത്ത ആഴ്ചകളില്‍ ശനിയാഴ്ച ക്ലാസുകള്‍ നടക്കും. ഇത് 204 പ്രവൃത്തി ദിവസങ്ങള്‍ ഉറപ്പാക്കുന്നു. യൂപി ക്ലാസുകളില്‍ 1000 മണിക്കൂര്‍ പഠനം ഉറപ്പാക്കാന്‍ രണ്ട് ശനിയാഴ്ച ക്ലാസുകള്‍ ക്രമീകരിക്കും. നിലവില്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 4.45 വരെയാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം അധിക സമയത്തില്‍ ആശങ്കകളും അധ്യാപകര്‍ പ്രകടിപ്പിക്കുന്നുണ്ട്. ടൈംടേബിള്‍ മാറ്റുന്നത് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് സ്‌കൂളുകള്‍ പറയുന്നു. ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും യുപി, ഹൈസ്‌കൂളുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും രണ്ട് വിഭാഗങ്ങള്‍ക്ക് രണ്ട് ടൈംടേബിളുകള്‍ ബുദ്ധിമുട്ടായിരിക്കും. സ്‌കൂള്‍ അസംബ്ലി, പ്രാര്‍ത്ഥന, ഗതാഗത സൗകര്യങ്ങള്‍ എന്നിവ തടസ്സപ്പെടുമെന്നാണ് പരാതി.

Related articles

See all
Popular News

നാലുവർഷ ബിരുദത്തിന് ശേഷം ഓണേഴ്‌സിന് താത്പര്യം; 42 ശതമാനം വിദ്യാർഥികളും നാലാം വർഷം തുടരും

Latest News

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്; അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ട...

Latest News

PM SHRI Project | പി.എം.ശ്രീ പദ്ധതി: കത്തയച്ചില്ലെന്ന് സി.പി.ഐ വീണ്ടും ഓര്‍മ്മിപ്പിച്ചു; വ...

Latest News

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, പ്ലസ്ടു മെയിന്‍ പരീക്ഷകളുടെ ടൈംടേബിള്‍ പുന:ക്രമീകരിക്കണം; വിദ്...

Save your stories

Sign in