Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബസിനു മുന്നില്‍ വടിവാള്‍ വീശി അഭ്യാസം; ഓട്ടോറിക്ഷാ ഡ്രൈവർ പിടിയില്‍

ബസിനു മുന്നില്‍ വടിവാള്‍ വീശി അഭ്യാസം; ഓട്ടോറിക്ഷാ ഡ്രൈവർ പിടിയില്‍
  മലപ്പുറം: കൊണ്ടോട്ടിയിൽ ഓടുന്ന ബസിന് മുമ്പിൽ വടിവാൾ വീശിയ ഓട്ടോറിക്ഷാ ഡ്രൈവർ പിടിയിൽ. പുളിക്കൽ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ്‍ മുഴക്കിയതോടെയാണ് ഇയാള്‍ ഓട്ടോയിലിരുന്നുകൊണ്ട് വടിവാൾ വീശിയത്. ബസ് ജീവനക്കാർ പറയുന്നതിങ്ങനെ: ‘‘പുളിക്കലിൽ ബസ് നിർത്തിയപ്പോൾ പ്രായമായ സ്ത്രീ ഉൾപ്പെടെ 2 സ്ത്രീകൾ ഇറങ്ങാനുണ്ടായിരുന്നു. അവർ സാവധാനം സമയമെടുത്താണ് ഇറങ്ങിയത്. പെട്ടെന്നു ബസ് മുന്നോട്ടെടുക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനിടെ, പിറകിൽനിന്ന് ഒരു ഓട്ടോറിക്ഷ ഹോണടിക്കുന്നുണ്ടായിരുന്നു. സ്ത്രീകൾ ഇറങ്ങിയ ശേഷം ബസെടുത്തപ്പോൾ, മുന്നില്‍ കയറിയ ഓട്ടോറിക്ഷ ബസിനു തടസമുണ്ടാക്കുന്ന രീതിയിലാണ് ആദ്യം ഓടിച്ചത്. പിന്നീട് ഓട്ടോയിൽനിന്നു വടിവാൾ പുറത്തേക്ക് വീശിക്കാണിച്ചു. തലേക്കര മുതൽ കൊളത്തൂർ എയർപോർട്ട് റോഡ് ജംഗ്ഷൻ വരെ ഇതു തുടർന്നു. പിന്നീട് ഓട്ടോറിക്ഷ എയർപോർട്ട് റോഡിലേക്കു പോയി. കൊണ്ടോട്ടിയിൽ എയ്ഡ് പോസ്റ്റിലെത്തി പോലീസിൽ പരാതിപ്പെട്ടാണ് യാത്ര തുടർന്നത്."    

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in